- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഝാർഖണ്ഡിൽ സ്ഫോടനത്തിന് പദ്ധതിയിട്ട് മാവോയിസ്റ്റുകൾ; മൂന്ന് പേർ അറസ്റ്റിൽ
റാഞ്ചി: ഝാർഖണ്ഡിൽ സ്ഫോടനത്തിന് പദ്ധതിയിട്ട മാവോയിസ്റ്റുകൾ അറസ്റ്റിൽ നിരോധിത സംഘടനയായ പിപ്പീൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് പ്രവർത്തിച്ചിരുന്ന മൂന്ന് ഭീകരരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും തോക്കും തിരകളും പിടിച്ചെടുത്തു.
തോപ്കാര സ്വദേശികളായ ഗോവിന്ദ് മാഞ്ചി, പ്രകാശ് കുമാർ ദാസ്, ഉത്തം ടിദു എന്നിവരാണ് അറസ്റ്റിലായത്. തോപ്കാര വനമേഖലയിൽ നിന്നുമായിരുന്നു പൊലീസ് ഇവരെ പിടികൂടിയത്. വനമേഖലയിൽ മാവോയിസ്റ്റുകൾ ചേർന്ന് വൻ ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും നാടൻ തോക്ക്, മൂന്ന് തിരകൾ, ഭീകര സംഘടനയുടെ പേരിലുള്ള രസീതുകൾ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനവും കണ്ടെടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതികളാണ് മൂന്ന് പേരുമെന്ന് പൊലീസ് പറഞ്ഞു.




