ടൻ അർജുൻ സോമശേഖരന്റെയും നർത്തകിയും വ്‌ലോഗറുമായ സൗഭാഗ്യ വെങ്കിടേഷിന്റെയും മകൾ സുദർശനയ്ക്ക് ഗുരുവായൂർ നടയിൽ ചോറൂണ്. കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണിക്കണ്ണന്റെ മുന്നിൽ താരാകല്യാണിന്റെ ചെറുമകളുടെ ചോറൂണ് നടന്നത്. ഭഗവാന്റെ സന്നിധിയിൽ വച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കുഞ്ഞു സുദർശന മാമുണ്ണുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അർജുൻ പങ്കുവച്ചിരിക്കുന്നത്.

ചുവന്ന പട്ടുപാവാടയും കുഞ്ഞു ബ്ലൗസുമിട്ട് വാലിട്ടു കണ്ണെഴുതി കുഞ്ഞരിപ്പൊട്ടു തൊട്ട് ക്യൂട്ട് ലുക്കിലാണ് സുദർശന മാമുണ്ണാനെത്തിയത്. ജനിച്ച് അഞ്ചുമാസത്തിനു ശേഷം കുഞ്ഞിനെ പുതിയ രുചികൾ പരിചയപ്പെടുത്താനായി ഹൈന്ദവാചാര പ്രകാരം നടത്തുന്ന ചടങ്ങാണ് ചോറൂണ്. കുഞ്ഞിന്റെ ചോറൂണിന്റെ മനോഹര ചിത്രങ്ങളും വീഡിയോയും അർജുനും സൗഭാഗ്യയും പങ്കുവെച്ചിട്ടുണ്ട്.