- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിത്തറ വിപുലപ്പെടുത്താൻ ബിജെപി; പിന്നാക്ക സമുദായ നേതാക്കളെ പങ്കെടുപ്പിച്ച് യോഗം നടത്തും

പത്തനംതിട്ട: സംസ്ഥാനത്തെ പാർട്ടിയുടെ സാമൂഹികാടിത്തറ വിപുലപ്പെടുത്താൻ ബിജെപി.ശ്രമം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായി, വിവിധ പിന്നാക്കസമുദായങ്ങളിലെ നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിക്കാൻ പാർട്ടി തീരുമാനിച്ചു. പട്ടികജാതി സമുദായങ്ങളിൽനിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ചും വിപുലമായ യോഗം ഉടൻ നടത്താനാണ് പാർട്ടി തീരുമാനം.
ക്രൈസ്തവസമുദായത്തിൽനിന്നുള്ളവരെ പങ്കെടുപ്പിച്ച് കോട്ടയത്ത് സമ്മേളനം നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പിന്നാക്കസമുദായനേതാക്കളെ പങ്കെടുപ്പിച്ചുള്ള യോഗം. പിന്നാക്കസമുദായങ്ങളിൽനിന്നുള്ള പാർട്ടിനേതാക്കൾക്കുപുറമേ, വിവിധ ഹിന്ദു പിന്നാക്ക സമുദായ സംഘടനകളുടെ നേതാക്കളെയും യോഗത്തിന് ക്ഷണിക്കും. ദേശീയനേതാക്കൾതന്നെ ഇവരുമായി ഇക്കാര്യം സംസാരിക്കും.
പരമ്പരാഗത പിന്തുണയ്ക്കപ്പുറം സാമൂഹികാടിത്തറ വിപുലപ്പെടുത്തിയാൽമാത്രമേ സംസ്ഥാനത്ത് തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ബി.െജ.പി.ക്ക് മുന്നേറാനാകൂ എന്ന് ദേശീയനേതൃത്വം വിലയിരുത്തുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പരമാവധി സാമൂഹികവിഭാഗങ്ങളിൽ സ്വാധീനമുറപ്പിക്കണമെന്നും ദേശീയനേതൃത്വം നിർദേശിച്ചിട്ടുണ്ട്. പിന്നാക്കസമുദായ സമ്മേളനം ജൂലായിൽ വിളിച്ചുചേർക്കാനാണ് ആലോചിക്കുന്നത്.

