ടുത്ത മുട്ട് വേദന മൂലം നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ ഫ്രാൻസിസ് മാർപാപ്പ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത് വീൽ ചെയറിൽ എത്തി. വത്തിക്കാനിലെ പോൾ VI ജനറൽ ഓഡിയൻസ് ഹാളിൽ നടന്ന മീറ്റിങിലാണ് ഫ്രാൻസിസ് മാർപാപ്പ വീൽ ചെയറിൽ എത്തി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. വ്യാഴാഴ്ച നടന്ന കാത്തലിക് ഓർഗനൈസേഷന്റെ സിസ്‌റ്റേഴ്‌സിന്റെയും കന്യാസ്ത്രിമാരുടേയും മീറ്റിങിലാണ് സംഭവം.

ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം വളരെ പ്രസന്ന വദനനായാണ് കാണപ്പെട്ടത്. വീൽച്ചെയറിൽ ആൾക്കൂട്ടത്തിലേക്ക് ഇറങ്ങി ചെന്ന മാർപാപ്പയെ ജനങ്ങൾ ആഹ്ലാദാരവത്തോടെ വരവേറ്റു. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരിലൊരാൾ പോപിനെ വീൽ ചെയറിൽ കയറുന്നതിനും പുറത്തേക്ക് ഉന്തിക്കൊണ്ടു പോകുന്നതിനും സഹായിച്ചു.

കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തിന്റെ വൻകുടലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. മാസങ്ങളായി അദ്ദേഹം വലതുകാലിന്റെ കടുത്ത മുട്ട് വേദന മൂലം വിഷമിക്കുകയാണ്. ഈസ്റ്ററിന് അദ്ദേഹം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ആരാധനയിൽ പങ്കെടുത്തിരുന്നെങ്കിലും ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നില്ല.