- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ലോകകേരള സഭയ്ക്ക് ഓൺലൈൻ അപേക്ഷാ ഫോറം; കേരളത്തിനകത്തും പുറത്തുമുള്ള പ്രവാസികൾക്ക് ലോക കേരള സഭയുടെയോ നോർക്കയുടേയോ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാമെന്ന് സർക്കാർ
തിരുവനന്തപുരം: 2022 ജൂൺ 17 മുതൽ 18 വരെ നടക്കുന്ന മൂന്നാമത് ലോകകേരള സഭയ്ക്ക് മുന്നോടിയായി സഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള ഓൺലൈൻ അപേക്ഷാഫോറം ലോക കേരള സഭ വെബ്സൈറ്റ് വഴി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു.
കേരളത്തിനകത്തും പുറത്തുമുള്ള പ്രവാസികൾക്ക് ലോക കേരള സഭയുടെയോ നോർക്കയുടേയോ വെബ്സൈറ്റ് വഴി നിർദ്ദിഷ്ടഫോമിൽ അപേക്ഷ സമർപ്പിക്കാം. (https://norkaroots.or-g/, http://lokakeralasabha.com/ മെയ് 15 ആണ് പൂരിപ്പിച്ച അപേക്ഷകൾ ഓൺലൈൻ ആയും തപാൽ ആയും അയക്കേണ്ട അവസാന തിയതി.
നിയമസഭയിലേക്കും ഇന്ത്യൻ പാർലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശത്ത് താമസിക്കുന്ന മലയാളികൾ, മടങ്ങിയെത്തിയ സമൂഹത്തിന്റെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് ലോകകേരളസഭയിലെ മറ്റു പ്രധിനിധികൾ.