- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ്; സർക്കാർ ജീവനക്കാർക്ക് 14 ദിവസത്തെ പ്രത്യേക അവധിക്ക് അർഹത

X
തിരുവനന്തപുരം: കോവിഡ് ബാധിച്ചാൽ സർക്കാർ ജീവനക്കാർക്ക് 14 ദിവസത്തെ പ്രത്യേക അവധിക്ക് അർഹതപ്രാഥമിക സമ്പർക്കം മൂലം ക്വാറന്റീനിൽ പ്രവേശിച്ചതിന് ഏഴ് ദിവസവും തുടർന്ന് കോവിഡ് പോസിറ്റീവ് ആയാൽ ഏഴ്ദിവസവും ചേർത്ത് 14 ദിവസത്തെ സ്‌പെഷൽ കാഷ്വൽ അവധിക്ക് സർക്കാർ ജീവനക്കാർ അർഹരാണെന്നു ദുരന്ത നിവാരണ വകുപ്പിന്റെ വിശദീകരണ ഉത്തരവ്. മുൻപ് അവധിക്ക് അപേക്ഷിച്ചവർക്കാണ് ഇതു ബാധകം.
കോവിഡ് നെഗറ്റീവ് ആയ ശേഷം വിശ്രമം നിർദേശിച്ച് വീട്ടിൽ ചികിത്സ തുടരുന്നവർ അവധിക്കായി സ്വകാര്യ ആശുപത്രികളിൽ നിന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സ്വീകരിക്കില്ല. ആശുപത്രിയിൽ തന്നെ ചികിത്സ തുടർന്നെന്ന സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രം ആ കാലയളവിലേക്ക് അവധി അനുവദിക്കുമെന്നും പിഎസ്‌സിയുടെ ആവശ്യപ്രകാരം പുറത്തിറക്കിയ ഉത്തരവിൽ ദുരന്ത നിവാരണ വകുപ്പു വ്യക്തമാക്കി.
Next Story

