- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യുഎസിന്റെ മുൻ ഇന്ത്യൻ അംബാസിഡർ റിച്ചാർഡ് വർമ ബൈഡന്റെ ഇന്റലിജൻസ് അഡ്വൈസറി ബോർഡിൽ
വാഷിങ്ടൻ: യുഎസിന്റെ മുൻ ഇന്ത്യൻ അംബാസിഡർ റിച്ചാർഡ് വർമയെ (53) പ്രസിഡന്റ് ഇന്റലിജൻസ് അഡൈ്വസറി ബോർഡിലേക്ക് നോമിനേറ്റു ചെയ്തു. ഇതു സംബന്ധിച്ചു വൈറ്റ് ഹൗസിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. റിച്ചാർഡ് വർമ ഇപ്പോൾ മാസ്റ്റർ കാൾസ് ജനറൽ കൗൺസിലിലും ഗ്ലോബൽ പബ്ലിക്ക് പോളിസി തലവനായും പ്രവർത്തിക്കുന്നു. അഡൈ്വസറി ബോർഡിന്റെ ചെയർപേഴ്സനായി റിട്ടയേർഡ് അഡ്‌മിനറൽ ജയിംസ് എ വിൻഫെൽഡിനെ ബൈഡൻ നിയമിച്ചിട്ടുണ്ട്.
2014ൽ ഒബാമയാണ് യുഎസ് അംബാസിഡറായി വർമയെ ഇന്ത്യയിലേക്കു നിയമിച്ചത്. യുഎസ് അംബാസിഡറായി ഇന്ത്യയിലേക്ക് നിയമിക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജനാണ് റിച്ചാർഡ് വർമ. സെനറ്റ് മെജോറട്ടി ലീഡറുടെ നാഷനൽ സെക്യൂരിറ്റി അഡ്വൈസർ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കുന്നതിന് 2020ൽ പ്രസിഡന്റ് ബൈഡന്റെ തിരഞ്ഞെടുപ്പു കമ്മിറ്റിയിലും റിച്ചാർഡ് വർമയെ നിയമിച്ചിരുന്നു.