- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ശമ്പള വർധനയ്ക്ക് സാധ്യത; നഴ്സുമാരടക്കമുള്ള പൊതുമേഖലാ ജീവനക്കാർ പ്രതീക്ഷയിൽ; ചർച്ചകൾക്ക് തയ്യാറാണെന്ന് യൂണിയനെ അറിയിച്ച് സർക്കാർ
പൊതുമേഖലാ വേതനവുമായി ബന്ധപ്പെട്ട് അന്വേഷണാത്മക ചർച്ചകൾക്ക് തയ്യാറാണെന്ന് സർക്കാർ യൂണിയനുകളെ അറിയിച്ചതോടെ നഴ്‌സുമാരടങ്ങിയ പൊതുമേഖലാ ജീവനക്കാർ പ്രതീക്ഷയിൽ.ഇതോടെ മൂന്നരലക്ഷം വരുന്ന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടനുണ്ടായേക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ചർച്ചകൾക്ക് പബ്ലിക് എക്‌സ്‌പെന്റിച്ചർ മന്ത്രി മീഹോൾ മഗ്രാത്ത് അംഗീകാരം നൽകി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും മന്ത്രി ഇക്കാര്യം അവതരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ശമ്പള പരിഷ്‌കരണ ചർച്ചകൾക്ക് തുടക്കമിടാൻ മന്ത്രി വകുപ്പുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഇതോടെ രാജ്യത്ത് ശമ്പള വർധനയ്ക്ക് സാധ്യത തെളഞ്ഞു.
പണപ്പെരുപ്പം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വർധനവ് സംബന്ധിച്ച ചർച്ചകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. വർധിച്ചുവരുന്ന പണപ്പെരുപ്പം കണക്കിലെടുത്ത് ശമ്പള കരാറിൽ പുനപ്പരിശോധനയ്ക്ക് വ്യവസ്ഥ കൊണ്ടു വരണമെന്ന് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസും എസ്‌ഐപിടിയുവും നേരത്തേ ആവശ്യപ്പെട്ടിരുന്നു.
വർദ്ധിച്ച പണപ്പെരുപ്പത്തിന്റെയും ഉക്രൈയ്ൻ സംഘർഷത്തിന്റെയുമൊക്കെ വെല്ലുവിളി നിറഞ്ഞ സാഹചര്യം എല്ലാവരും മനസ്സിലാക്കണമെന്ന് മന്ത്രി മഗ്രാത്ത് പറഞ്ഞു. എന്നിരുന്നാലും ബന്ധപ്പെട്ട എല്ലാവരും ക്രിയാത്മകമായി ചർച്ചകളിൽ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.