മസ്‌കത്ത്: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ മാലിന്യം ഉപേക്ഷിച്ചാൽ 100 റിയാൽ പിഴ ഈടാക്കുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് നഗരസഭയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

പെരുന്നാൾ അവധി ദിനങ്ങളിൽ നിരവധി പേരാണ് പൊതു പാർക്കുകളിലും ബീച്ചുകളിലും മറ്റും എത്തുന്നത്. ഇതിൽ ചിലർ മാലിന്യം ഉപേക്ഷിച്ചുപോകുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം, നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മാലിന്യം ഉപേക്ഷിക്കാൻ വിപുലമായ സൗകര്യങ്ങൾ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ',