- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.പി.സി കുടുംബ സംഗമം ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഒക്കലഹോമ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർ ലൈനും പ്രമോഷണൽ യോഗങ്ങളും നടന്നുവരുന്നു. പാസ്റ്റർ പോൾ തോമസ് (ഉദയ്പുർ), പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചലാ സ്റ്റിവെൻസൻ, ഡോ. മറിയാമ്മ സ്റ്റീഫൻ എന്നിവരായിരിക്കും മുഖ്യ പ്രഭാഷകർ.
റവ. ഡോ. പോൾ തോമസ് മാത്യൂസ്, രാജസ്ഥാനിലെ ഉദയ്പൂരിലുള്ള രാജസ്ഥാൻ പെന്തക്കോസ്ത് ചർച്ചിന്റെ സീനിയർ പാസ്റ്ററും ഫിലാഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ നാഷണൽ ഓവർസിയറുമാണ്. തന്റെ പിതാവ് പരേതനായ ഡോ. തോമസ് മാത്യൂസ് ഉദയ്പൂർ ആരംഭിച്ച ആത്മീയ പ്രവർത്തനനങ്ങളുടെ പിൻഗാമിയായി തുടരുന്ന ഡോ. പോൾ, സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ബാംഗ്ലൂരിലെ സതേൺ ഏഷ്യ ബൈബിൾ കോളേജിൽ നിന്ന് എം.ഡിവും ബാംഗ്ലൂരിലെ സതേൺ ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രിസ്ത്യൻ സ്റ്റഡീസിൽ നിന്നും പുതിയ നിയമ പഠനത്തിൽ ദൈവശാസ്ത്രത്തിൽ (M. Th) ബിരുദവും നേടിയ പാസ്റ്റർ ജോ തോമസ്, ഒരു അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനും അദ്ധ്യാപകനുമാണ്. മറ്റ് പ്രസംഗികരെ കൂടാതെ ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയിലെ സീനിയർ ശുശ്രുഷകന്മാരും ദൈവ വചനം പ്രസംഗിക്കും.
ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് (നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
2022 ഓഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വച്ചാണ് കോൺഫ്രൻസ് നടത്തപ്പെടുക. മെച്ചമായ താമസ്സ സൗകര്യം ആഗ്രഹിക്കുന്നവർക്ക് ഒരു രാത്രിക്ക് 99 ഡോളർ നിരക്കിൽ മുറികൾ ഇപ്പോൾ ലഭ്യമാണ്. പരിമിതമായ മുറികൾ മാത്രമേ ഈ നിരക്കിൽ ലഭിക്കൂ എന്നതിനാൽ മുറികൾ ആവശ്യമുള്ളവർ മെയ് 15 നകം പ്രതിനിധികളുമായി ബന്ധപ്പെടുകയോ വെബ്ബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതാണ്.
ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ക്രെഡിറ്റ്കാർഡ് വഴിയും, പേപാൽ അക്കൗണ്ട് വഴിയും തുക അടക്കുവാനുള്ള സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
വാർത്ത: നിബു വെള്ളവന്താനം