- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗർഭഛിദ്രത്തെ അനുകൂലിച്ച് പ്രസംഗിച്ച കമലാ ഹാരിസിനെ രൂക്ഷമായി വിമർശിച്ചു മൈക്ക് പെൻസ്
വാഷിങ്ടൺ: അമേരിക്കൻ ഭരണഘടനയിൽ നിലവിലുള്ള ഗർഭഛിദ്രാനുകൂല നിയമത്തിനെതിരെ സുപ്രീം കോടതി നടത്തിയ പരാമർശത്തെ എതിർത്ത് കമലാഹാരിസ് നടത്തിയ പ്രസംഗത്തെ ഗർഭഛിദ്രത്തെ എതിർക്കുന്ന മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
മെയ് അഞ്ചിന് വ്യാഴാഴ്ച എമിലിസ് ലിസ്റ്റ എന്ന ഓർഗനൈസേഷൻ സംഘടിപ്പിച്ച ചടങ്ങിലാണ് കൺസർവേറ്റീവ് സുപ്രീംകോടതി ജഡ്ജിമാർ ഗർഭഛിദ്രാനുകൂല നിയമം ഭരണഘടനയിൽ നിന്നും നീക്കം ചെയ്യുന്നതിനനുകൂല നിലപാട് സ്വീകരിച്ചത് സ്ത്രീകളുടെ ശരീരത്തിൽ അവർക്കുള്ള അവകാശത്തെ നിഷേധിക്കലാണെന്നാണ് കമല അഭിപ്രായപ്പെട്ടത്. സ്ത്രീകൾ എന്തുചെയ്യണം എന്തു ചെയ്യരുത് എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശത്തിൽ സുപ്രീം കോടതി നടത്തിയ അഭിപ്രായ പ്രകടനം തീർത്തും പ്രതിഷേധാർഹമാണ്- കമല ഹാരിസ് ചൂണ്ടികാട്ടി. എങ്ങനെയാണ് ജഡ്ജിമാർക്ക് ഇതിനുള്ള ധൈര്യം ലഭിച്ചതെന്നും ഇവൻ ചോദിച്ചു.
ഇതിന് തിരിച്ചടിയെന്നോണമാണ് മൈക്ക് പെൻസ് പ്രതികരിച്ചത്. ജഡ്ജിമാരെ വിമർശിക്കുന്നതിന് കമലാ ഹാരിസിന് എങ്ങനെ ധൈര്യം ലഭിച്ചുവെന്ന് മൈക്ക് പെൻസ് ചോദിച്ചു. 1973 നുശേഷം ഗർഭഛിദ്രം നടത്തിയതിന്റെ ഫലമായി 62 മില്യൻ കുട്ടികളാണ് മാതാപിതാക്കളുടെ ഗർഭപാത്രത്തിൽ നിന്നും പുറം ലോകം കാണാതെ കൊല്ലപ്പെട്ടതെന്നും മൈക്ക് പെൻസ് ചൂണ്ടികാട്ടി.
സുപ്രീം കോടതിയുടെ ഗർഭഛിദ്രാനുകൂല നിയമം നീക്കം ചെയ്യുന്ന നടപടിക്ക് തുടക്കം കുറിച്ചതിനെ തുടർന്ന് അമേരിക്കയിൽ ഉടനീളം ഗർഭഛിദ്രാനുകൂലികൾ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്.