- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
എലിസബത്ത് ഏബ്രഹാം മണലൂരിന് മർഫി സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം
മർഫി(ഡാളസ്): മർഫി സിറ്റി കൗൺസിലിലേക്ക് ഇന്നു (മെയ് 7 നു ) നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിന് ഉ്ജ്ജ്വല വിജയം. സിറ്റി കൗൺസിലിൽ പ്ലേസ് ഒന്നിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എലിസബത്ത് മണലൂർ(ജിഷ) പോൾ ചെയ്ത വോട്ടുകളിൽ 74 .18 ശതമാനം നേടിയപ്പോൾ എതിർസ്ഥാനാർത്ഥി കാരൻ ചെതലിനു 25 .96 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
മർഫി സിറ്റി കൗൺസിലിലേക്ക് രണ്ടാം തവണയാണ് എലിസബത്ത് മണലൂർ തിരഞ്ഞെടുക്കപ്പെടുന്നതു .2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ മർഫി സിറ്റി കൗൺസിലിലേക്ക് വ ൻ ഭൂരിപക്ഷത്തോടെ തെരെഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായിരുന്നു ഇവർ .റിയൽ എസ്റ്റേറ്റഅ രംഗത്ത് കഴിഞ്ഞ 28 വർഷത്തിലധികമായി ബിസിനസ്സ് നടത്തുന്ന എലിസബത്ത്, മർഫി സിറ്റിയിലെ സാമൂഹ്യ സാംസ്‌ക്കാര പ്രവർത്തനങ്ങളിൽ സജ്ജീവമാണ്.
സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ബി.എ., ഫിനാൻസ് വിഷയങ്ങളിൽ പഠനം പൂർത്തിയാക്കി. മർഫി ബോർഡ് ഓഫ് അഡ്ജസ്റ്റ്മെന്റ് മെമ്പറായും , പ്ലാനിങ് ആൻഡ് സോണിങ് ബോർഡ് മെമ്പറായും പ്രവർത്തിച്ചിരുന്നു . പ്ലാനോ ഗ്ലോബൽ ഐറ്റി കമ്പനിയിൽ ഇരുപത്തിരണ്ടു വർഷമായി ജോലി ചെയ്തു വരുന്നു.
ഭർത്താവ് റെനി അബ്രഹാം, മക്കൾ ജെസിക്ക, ഹന്ന എന്നിവർ ഉൾപ്പെട്ടതാണ് എലിസബത്തിന്റെ കുുംബം. അമേരിക്കയിൽ ആദ്യകാല കുടിയേറ്റക്കാരനായ എബ്രഹാം മന്നലൂരിന്റേയും കുഞ്ഞുമ്മ എബ്രഹാമിന്റേയും മകളാണ്. ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്.