- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യപരിശോധനയ്ക്കായി ജിദ്ദയിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.
'സൽമാൻ രാജാവിനെ മെയ് ഏഴ് ശനിയാഴ്ച വൈകീട്ട് ചില മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകുന്നതിനായി ജിദ്ദയിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന് ആരോഗ്യം പ്രദാനം ചെയ്യട്ടെ'- റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
വിശുദ്ധ റമദാൻ മാസത്തിന്റെ അവസാന നാളുകൾ ചെലവിടാൻ അദ്ദേഹം മക്കയിലെത്തിയതാണ്. മക്കയിലെ അൽ-സഫ രാജകൊട്ടാരത്തിലാണ് സൽമാൻ രാജാവ് താമസിച്ചത്. നിരവധി ഉദ്യോഗസ്ഥരോടും രാജകുമാരന്മാരോടും ഒപ്പം അദ്ദേഹം ചെലവിട്ടു. വിശുദ്ധ ഹറമിൽ ഈദ് നമസ്‌കാരം നടത്തുകയും ചെയ്തു.
Next Story




