- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജഹാംഗീർപുരിയിലെ ഒഴിപ്പിക്കൽ; സുപ്രീംകോടതിയിൽ ഹർജി നൽകി സിപിഎം
ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെ അക്രമം അരങ്ങേറിയതിനെ തുടർന്ന് ഡൽഹി ജഹാംഗീർപുരിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്ന വിഷയത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകി സിപിഎം.
നേരത്തെ ഒരു സംഘടന നൽകിയ ഹർജി പരിഗണിച്ച് സുപ്രീംകോടതി പ്രദേശത്ത് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ഒഴിപ്പിക്കൽ നിർത്തിവെച്ചത്.
സംഘർഷത്തിന് പിന്നാലെ നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനാണ് അനധികൃത കടകളും നിർമ്മാണങ്ങളും ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കാൻ തുടങ്ങിയത്. ഇതിനിടെയായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. റോഡിനോട് ചേർന്ന നടപ്പാതകളും റോഡും കൈയേറിയായിരുന്നു കടകൾ സ്ഥാപിച്ചിരുന്നത്.
Next Story




