- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു
ദോഹ: കോഴിക്കോട് സ്വദേശിയായ യുവാവ് ഖത്തറിൽ അന്തരിച്ചു. ഓമശ്ശേരി കൊറ്റിവട്ടത്ത് അബ്ദുൽ നാസർ (29) ആണ് മരിച്ചത്. അസുഖബാധിതനായതിനെ തുടർന്ന് മൂന്ന് മാസത്തോളമായി ഹമദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
ആറ് വർഷമായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം, രിസാല സ്റ്റഡി സർക്കിൾ ദോഹ ദീദ് യൂണിറ്റ് പ്രവർത്തകനായിരുന്നു. പിതാവ് - ഹുസൈൻ മുസ്ലിയാർ. മാതാവ് - പാത്തുമ്മ. ഭാര്യ - നാജിയ നസ്‌റിൻ. മകൾ - നൂഹാ അസ്മിൻ. സഹോദരങ്ങൾ - നസീമ, റസീന, റൈഹാനത്ത്, മുഹമ്മദ് ഷാഫി, സാദിഖ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഞായറാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story




