രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച കുറഞ്ഞ നിരക്ക് ഇന്നുമുതൽ പ്രാബല്ല്യത്തിലാവും. വിവിധ ഘട്ടങ്ങളിലായി നടന്നു വന്നിരുന്ന ഇളുകൾ ഇന്ന് പൂർണ്ണായി നിലവിൽ വരും. ഡബ്ലിൻ ബസ്, ലുവാസ്, ഗോ എഹെഡ് അയർലണ്ട്, ഐറീഷ് റെയിൽസ് ഡാർട്ട്, ഗ്രേറ്റർ ഡബ്ലനിലെ കമ്മ്യൂട്ടട് സർവ്വീസുകൾ എന്നിവകളിലാണ് നിരക്കുകൾ കുറയ്ക്കുന്നത്.

യാത്രാ നിരക്കുകളിൽ 20 ശതമാനം കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റുഡൻസ് ലീപ്പ് കാർഡ് ഉപയോഗിക്കുന്ന 19 മുതൽ 23 വയസ്സുവരെയുള്ളവർക്ക് 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഈ പ്രായപരിധിയിലുള്ളവർക്ക് 90 മിനിറ്റ് യാത്രയ്ക്ക് ഒരു യൂറോയാകും ഈടാക്കുക.

90 മിനിറ്റിനുള്ളിലുള്ള യാത്രകൾക്ക് മുതിർന്നവർക്ക് രണ്ട് യൂറോയും കുട്ടികൾക്ക് 0.65 യൂറായുമായിരിക്കും. ഈ നിരക്കുകൾ 2022 അവസാനം വരെ തുടരും. പുതുക്കിയ നിരക്ക് Leap card-നും ബാധകമാണ്.

ഡബ്ലിന് പുറമെ Iarnród Éireann intercity, commuter എന്നിവയിലെ ടിക്കറ്റ് നിരക്കുകളും തിങ്കളാഴ്ച മുതൽ കുറയും.നിരക്കുകൾ കുറച്ചത് ആളുകളെ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നത് കുറച്ച്, പൊതുഗതാഗതം കൂടുതലായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെയും സർക്കാരിന്റെയും വിലയിരുത്തൽ. ഇതുവഴി ട്രാഫിക് ബ്ലോക്കുകളും, മലിനീകരണവും കുറയുകയും ചെയ്യും.