- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
പതിനായിരത്തോളം വരുന്ന ആരോഗ്യ മേഖലയിലെ ജോലിക്കാർ 24 മണിക്കൂർ പണിമുടക്കിന്; കോവിഡ് ലാബോറട്ടി ടെക്നീഷ്യന്മാരടക്കം ഉള്ളവരുടെ സൂചനാ പണിമുടക്ക് തുടങ്ങി
പതിനായിരത്തോളം വരുന്ന ആരോഗ്യ മേഖലയിലെ ജോലിക്കാർ 24 മണിക്കൂർ പണിമുടക്കിനൊരുങ്ങുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ രണ്ടാഴ്‌ച്ചത്തേക്ക് സൂചനാ പണിമുടക്കുകൾ ആരംഭിക്കും. കോവിഡ് ലാബോറട്ടറി ടെക്‌നിഷ്യന്മാരടക്കംഅനസ്തെറ്റിക് ടെക്നീഷ്യന്മാർ, ഓറൽ ഹെൽത്ത് തെറാപ്പിസ്റ്റുകൾ, ആൽക്കഹോൾ ആൻഡ് ഡ്രഗ് ക്ലിനിക്കുകൾ, മാനസികാരോഗ്യ പ്രവർത്തകർഎന്നിവരാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സമരം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡിസ്ട്രിക് ഹെൽത്ത് ബോർഡ് യൂണിയനുമായി അവസാനവട്ട കരാർ മുമ്പോട്ട് വയക്കാനും സാധ്യതയുണ്ട്.ഡിഎച്ച്ബി തൊഴിലുടമകളുമായി ഒന്നരവർഷത്തെ ചർച്ചകൾക്ക് ശേഷം വേതന വർദ്ധനവിന്റെ കാര്യത്തിൽ തീരുമാനമാകാത്തതോടെയാണ് സമരവുമായി മുന്നോട്ട് പോകുന്നത്.
70-ലധികം വ്യത്യസ്ത തൊഴിലുകൾ ഉൾപ്പെടെയുള്ള അവശ്യ ആരോഗ്യ ബോർഡ് തൊഴിലാളികൾ മെയ് 9 മുതൽ 20 വരെ സൂചനാ പണിമുടക്ക് നടത്തുകയും മെയ് 16 ന് 24 മണിക്കൂർ പണിമുടക്ക് നടത്താനുമാണ് തീരുമാനം.അതായത് അധിക വേതനം ലഭിക്കാത്ത സമയം ജോലി ചെയ്യാതിരിക്കുകയും അർഹമായ എല്ലാ ഇടവേളകളും എടുക്കുകയും ചെയ്യും.
ഈ സമയത്ത് ഫിസിയോതെറാപ്പി, ആൽക്കഹോൾ സംബന്ധമായ പരിചരണം, ഭാഷ, ദന്ത പരിചരണം എന്നിവയുൾപ്പെടെയുള്ള ആശുപത്രി അധിഷ്ഠിത സേവനങ്ങളുടെ വിപുലമായ അപ്പോയിന്റ്‌മെന്റുകൾ മാറ്റിവയ്ക്കേണ്ടി വരും.
മറ്റ് ആരോഗ്യ വിദഗ്ധരുമായി താരതമ്യപ്പെടുത്തുമ്പോൾ, മോശം വേതനം ലഭിക്കുന്നുവെന്നും നല്ല തൊഴിൽ സാഹചര്യങ്ങൾ ഇല്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.ന്യായമായ വേതനം, സുരക്ഷിതമായ സ്റ്റാഫ് എന്നിവയാണ് യൂണിയന്റെ ആവശ്യം.