- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലാലു യാദവ് അന്തരിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത; കടുത്ത നടപടിയുണ്ടാകുമെന്ന് ആർജെഡി

X
പട്‌ന: ആർജെഡി അധ്യക്ഷൻ ലാലു യാദവ് അന്തരിച്ചെന്നു സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത. ലാലുവിനെ കുറിച്ചു വ്യാജ വാർത്ത പ്രചരിപ്പിച്ചവർ ആരായാലും അങ്ങേയറ്റം നിന്ദാപരമായ പ്രവർത്തിയാണെന്ന് ആർജെഡി വക്താവ് ചിത്തരഞ്ജൻ ഗഗൻ പ്രതികരിച്ചു.
വ്യാജ വാർത്ത ചമച്ചവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. ലാലുവിന്റെ ആരോഗ്യനില മുൻപത്തേക്കാൾ മെച്ചമാണെന്നും അദ്ദേഹം ഡൽഹിയിൽ മകൾ മിസ ഭാരതിയുടെ വസതിയിൽ കഴിയുകയാണെന്നും ചിത്തരഞ്ജൻ അറിയിച്ചു. കോടിക്കണക്കിനു ജനങ്ങളുടെ പ്രാർത്ഥന ലാലുവിനൊപ്പമുണ്ടെന്നും വൈകാതെ പട്‌ന സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story


