- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പവർകട്ട് സമയത്ത് ആള് മാറി താലികെട്ടി; വധു മാറിപ്പോയത് തിരിച്ചറിഞ്ഞത് വീട്ടിലെത്തിയപ്പോൾ
ഭോപ്പാൽ : പവർക്കട്ട് മൂലം ആള് മാറി താലികെട്ടി. വിവാഹം സൽക്കാരവും കഴിഞ്ഞ് വീട്ടിലേക്ക് പോയി. എന്നാൽ വീടെത്തിയപ്പോഴാണ് വധു മാറിപ്പോയ വിവരം വരന്മാർ അറിയുന്നത്. മദ്ധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം.
സഹോദരിമാരായ നികിതയുടെയും കരീഷ്മയുടെയും വിവാഹത്തിനാണ് വേറിട്ട സംഭവം അരങ്ങേറിയത്. ഭോല, ഗണേശ് എന്നീ വരന്മാരുമായി ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നു.
എന്നാൽ കല്യാണ സമയത്ത് കറണ്ട് പോയി. രണ്ട് യുവതികളും മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ചതിനാൽ വരന്മാർക്ക് അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയി.
വിവാഹ സൽക്കാരവും കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് ഇവർക്ക് ആള് മാറിപ്പോയ വിവരം അറിഞ്ഞത്. എല്ലാവരും അത്ഭുതപ്പെട്ട് പോയെങ്കിലും പിന്നീട് കുടുംബക്കാരുമായി സംസാരിച്ച് വീണ്ടും വിവാഹം നടത്തുകയായിരുന്നു.
Next Story




