ന്യൂയോർക്ക്സിറ്റി: ന്യൂയോർക്ക് സിറ്റിയിൽ ബൈക്കിൽ സഞ്ചരിച്ചു സ്ത്രീകളുടെ മാലപൊട്ടിച്ചു കടന്നുകളയുന്ന മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹകരണമഭ്യർത്ഥിച്ചു.

കഴിഞ്ഞവാരം നാലുസ്ഥലങ്ങളിലായിരുന്നു മോഷണം നടന്നത്. ബ്രോൺസ് 150 സ്ട്രീറ്റിൽ സ്ത്രീയുടെ കഴുത്തിൽ കീടന്നിരുന്ന 800 ഡോളർ വിലമതിക്കുന്ന സ്വർണ്ണാഭാരണം പൊട്ടിച്ചെടുത്തശേഷം സ്ത്രീയെ തള്ളിയിട്ടു ബൈക്കിൽ കടന്നുകളഞ്ഞതായിരുന്നു ഏറ്റവും ഒടുവിൽ ഉണ്ടായത്.

അന്നേ ദിവിസം മൻഹാട്ടൻ സെന്റ് നിക്കളസ് അവന്യൂവിൽ റോഡ് ക്രോസ് ചെയ്തിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും ആഭരണം തട്ടിയെടുത്ത് ബൈക്കിൽ രക്ഷപ്പെട്ടിരുന്നു.ഇതിന് മുമ്പ് രണ്ടുതവണ വിഫലമായ ശ്രമങ്ങൾ നടത്തിയിരുന്നതായും, ഒരു സ്ത്രീയുടെ നെക്കലേസ് പൊട്ടിച്ചുവെങ്കിലും നിലത്തുവീണതിനാൽ മോഷ്ടാവിന് അതെടുക്കുവാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.

വിവിധ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഈ സംഭവങ്ങളുടെ പുറകിൽ ഒരു മോഷ്ടാവാണെന്നാണ് പൊലീസ് കരുതുന്നത്.ചുവന്ന മോട്ടോർ സൈക്കിളിൽ നാല്പതു വയസ്സോളം പ്രായം വരുന്ന, കറുത്ത ജാക്കറ്റ് ധരിച്ച, ബ്ലൂ ജീൻസ് ധരിച്ച മോഷ്ടാവാണ് മോഷണങ്ങൾ നടത്തിയിരിക്കുന്നത്. വെളുത്ത ഒരു ഹെൽമറ്റും മോഷ്ടാവ് ഉപയോഗിച്ചിരുന്നു. മോഷണം പെരുകുന്നതോടെ ജാഗ്രത പാലിക്കുന്നതിനും, ഇത്തരം സംഭവങ്ങൾക്ക് ദൃക്സാക്ഷിയായാൽ വിവരം പൊലീസിനെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.