- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്‌ട്രേലിയയിൽ മികച്ച മലയാളി നഴ്സിനുള്ള അവാർഡ് നേടി മലയാളി; പുരസ്‌കാരത്തിന് അർഹനായത് നീപ്പയൺ ഹോസ്പിറ്റൽ ജോലി നോക്കുന്ന കോട്ടയം സ്വദേശി സ്റ്റിൽ ജോമോൻ ചാണ്ടി
പെന്റിത്ത്: മലയാളി നഴ്‌സ് സ്റ്റിൽ ജോമോൻ ചാണ്ടിക്ക് ന്യൂസൗത്ത് വെയിൽസ് നീപ്പിയൺ ബ്ലൂ മൗണ്ടൻ ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിന്റെ ഏറ്റവും മികച്ച നഴ്‌സ് എന്ന പുരസ്‌കാരത്തിന് അർഹനായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിൽപ്പരം നഴ്‌സുമാർ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നുള്ള ഈ അംഗീകാരം മലയാളി സമൂഹത്തിനു മുഴുവൻ അഭിമാനമാണ്.
കോട്ടയം പരുന്തുംപാറ പരേതനായ ചാണ്ടി മൂലയിൽ, ആലീസ് മൂലയിൽ എന്നിവരുടെ മകനാണ് സ്റ്റിൽ ജോമോൻ ചാണ്ടി. ഇംഗ്ലണ്ടിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷമാണ് ഓസ്‌ട്രേലിയയിൽ എത്തിയത്. നീപ്പിയൺ ഹോസ്പിറ്റലിന്റെ ന്യൂറോളജി വാർഡിൽ ജോലി ചെയ്യുന്ന സ്റ്റിൽ ജോമോൻ ചാണ്ടിയുടെ കോവിഡ് സമയത്തെ പ്രവർത്തനങ്ങളെ അവാർഡ് നിർണയ സമിതി പ്രത്യേകം പരാമർശിച്ചു.
നീപ്പയൺ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക അവാർഡ് ദാന ചടങ്ങിൽ ഡയറക്ടർ ഓഫ് നഴ്‌സിങ് കാതലിൽ ഗാറിഡ്ജ് പുരസ്‌കാരം നൽകി. ഹോസ്പിറ്റൽ ഡയറക്ടർ ബ്രെറ്റ് വില്യംസ് സന്നിഹിതനായിരുന്നു.