- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു; ഓസ്ട്രിയയിൽ മാസ്‌ക് നിയമങ്ങളിൽ ഇളവ് ഉടനില്ല; പൊതുഗതാഗതത്തിലടക്കം മാസ്‌കുകൾ നിർബന്ധം
പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രിയയിൽ മാസ്‌ക് നിയമങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം ഉടനെ ഉണ്ടാകില്ല.BA.4, BA.5 എന്നീ കോവിഡ് വേരിയന്റുകൾ ആണ് രാജ്യത്ത് കണ്ടെത്തിയത്.
സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, പൊതുഗതാഗതം, ആശുപത്രികൾ, അവശ്യ കടകൾ എന്നിവിടങ്ങളിൽ തൽക്കാലം FFP2 മാസ്‌കുകൾ ആവശ്യമായി വരുമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.റീട്ടെയിൽ, ബാങ്കിങ് മേഖലകളിൽ മാസ്‌ക് നിയമങ്ങളിൽ ഇളവ് വരുത്തണമെന്ന യൂണിയനുകളുടെ അഭ്യർത്ഥന ആരോഗ്യമന്ത്രി ജോഹന്നാസ് റൗച്ച് (ഗ്രീൻസ്) തള്ളി.
ഏപ്രിൽ 16 മുതൽ ആയിരുന്നു ഓസ്ട്രിയയുടെ മാസ്‌ക് നിയമങ്ങളിൽ അവസാന ഇളവ് നല്കിയത്.സാംസ്‌കാരിക സൗകര്യങ്ങൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയുടെ ഇൻഡോർ ഏരിയകളിൽ അവ ആവശ്യമില്ലാത്തപ്പോൾ മാസ്‌ക് ഒഴിവാക്കിയിരുന്നു.
Next Story