- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ബ്രിട്ടീഷ് കൊളംബിയയിൽ ഇന്ധനവില റോക്കറ്റ് പോലെ ഉയരുന്നു; അടിയന്തിര അധിക സാമ്പത്തിക സഹായം നല്‍കില്ലെന്ന് അറിയിച്ച് സർക്കാർ; വില ലിറ്ററിന് രണ്ട് ഡോളറിലെത്തി
ബ്രിട്ടീഷ് കൊളംബിയയിൽ ഇന്ധനവില റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുന്നതിനിടെ ഡ്രൈവർമാർക്ക് സർക്കാർ ഉടനടി അധിക സാമ്പത്തിക സഹായം നൽകില്ലെന്ന സൂചനകൾ പുറത്ത് വന്നു.പ്രവിശ്യ ഓപ്ഷനുകൾ നോക്കുന്നുണ്ടെങ്കിലും പമ്പുകളിലെ റോക്കറ്റിങ് വിലയെ നേരിടാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് ഊർജ്ജ മന്ത്രി ബ്രൂസ് റാൾസ്റ്റൺ തിങ്കളാഴ്ച പറഞ്ഞു,
അതേസമയം, ഗ്യാസ് വില വേനൽക്കാലത്ത് വീണ്ടും ഉയരുമെന്നാണ് സാമ്പത്തിക വിദഗദ്ധർ നല്കുന്ന മുന്നറിയിപ്പ്. ഇതോടെ അവധിക്കാലത്ത് യാത്രക്കൊരുങ്ങുന്നവർക്ക് അധിക ചെലവ് ഉറപ്പായി. രാജ്യത്തെ മിക്ക പ്രവിശ്യകളിലും വില രണ്ട് ഡോളറിന് മുകളിലാണ് ഉള്ളത്.
മെട്രോ വാൻകൂവറിന്റെ ചില ഭാഗങ്ങളിൽ, ഡ്രൈവർമാർ ഇപ്പോൾ ഒരു ലിറ്ററിന് 2.229 ഡോളറിലധികം ഗ്യാസിന് നൽകുന്നുണ്ട്.
Next Story