- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനസാഗരം തീർത്തു ബഹ്റൈൻ കെഎംസിസി കണ്ണൂർ ജില്ല കമ്മറ്റി പ്രവർത്തനോൽഘാടനം
മനാമ: കെഎംസിസി ബഹ്റൈൻ കണ്ണൂർ ജില്ലാ കമ്മറ്റി 2022 -24 കാലയളവിലേക്കുള്ള പ്രവർത്തനോൽഘാടനം 4 / 5 /2022 ബുധനായഴ്ച പ്രൗഢഗംഭീരമായി മനാമ കെഎംസിസി ഹാളിൽ വച്ച് നടന്നു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച സദസ്സ് കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.
ജില്ല കെഎംസിസി മെമ്പർമാർക്കുള്ള കിംസ് ഹോസ്പിറ്റൽ പ്രിവിലേജ് കാർഡ് കിംസ് പ്രതിനിധി താരീഖ് നജീബ് പ്രകാശനം ചെയ്തു. ജില്ലാ കെഎംസിസി പ്രവർത്തന ഫണ്ട് ഉൽഘാടനം ഹാരിസ് ഏഴോം നിർവഹിച്ചു.
സുപ്രസിദ്ധ കാഥികൻ സുബൈർ തൊട്ടിക്കലും പട്ടുറുമാൽ ഗായകൻ മമ്മാലി കണ്ണൂരും കുഞ്ഞഹമ്മദ് തളിപ്പറമ്പും അവതരിപ്പിച്ച ഇസ്ലാമിക കഥാപ്രസംഗം സദസ്സിന്റെ മുഖ്യ ആകർഷണമായി. പ്രസ്തുത ചടങ്ങിൽ പ്രശസ്ത ഗായകൻ എം.എ ഗഫൂറിന്റെ ഗാനാലാപനം സദസ്സിന് കുളിർമയേകി.
ജില്ല കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി ഇർഷാദ് തന്നs സ്വാഗതവും ജില്ല കെഎംസിസി പ്രസിഡന്റ് മഹ്‌മൂദ് പെരിങ്ങത്തൂർ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി ലത്തീഫ് ചെറുകുന്ന് നന്ദി പറഞ്ഞു.ബഹ്റൈൻ കെഎംസിസി സംസ്ഥാന സീനിയർ വൈസ് പ്രെസിഡന്റ് കുട്ടൂസ മുണ്ടേരി ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു.
ബഹ്റൈൻ കെഎംസിസി സംസ്ഥാന നേതാക്കളായ റസാഖ് മൂഴിക്കൽ, റഫീഖ് തോട്ടക്കാര, കെപി മുസ്തഫ, ഷാഫി കാസർഗോഡ്, എ.പി ഫൈസൽ തുടങ്ങിയവരും മുൻ ജില്ല പ്രസിഡന്റ് നൂറുദ്ധീൻ മുണ്ടേരി, മുൻ സംസ്ഥാന കെഎംസിസി ഭാരവാഹി പി വി സിദ്ധീഖ് തുടങ്ങിയവരും ജില്ല കെഎംസിസി ഭാരവാഹികളായ അഷ്റഫ് കക്കണ്ടി ഷഹീർ കാട്ടാമ്പള്ളി, ഇസ്മായിൽ പയ്യന്നൂർ, ഫൈസൽ കുഞ്ഞി മുഹമ്മദ്,ഇസ്മായിൽ വട്ടിയേറ ഇബ്രാഹിം വളപട്ടണം, ഫത്താഹ് പൂമംഗലം, അബ്ദുൽ നാസ്സർ മുല്ലാലി , സഹീർ മട്ടന്നൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു