- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർതൃഗൃഹത്തിൽ ശുചിമുറിയില്ല; തമിഴ്നാട്ടിൽ മനംനൊന്ത് നവവധു ജീവനൊടുക്കി
കടലൂർ: ഭർതൃഗൃഹത്തിൽ നല്ലൊരു ശുചിമുറിയില്ലാത്തതിൽ മനംനൊന്ത് നവവധു ജീവനൊടുക്കി. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. ശുചിമുറിയില്ലാത്തതിനാൽ ഭർത്താവ് കാർത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെയാണ് ഇരുപത്തേഴുകാരിയായ രമ്യ ജീവനൊടുക്കിയത്.
തിങ്കളാഴ്ചയാണ് രമ്യയെ വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അമ്മ കണ്ടെത്തിയത്. കടലൂർ ജില്ലയിലെ അരിസിപെരിയൻകുപ്പം ഗ്രാമത്തിൽനിന്നുള്ള രമ്യയും കാർത്തികേയനും ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് വിവാഹിതരായത്. വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു രമ്യ.
ഭർതൃഗൃഹത്തിൽ ശുചിമുറിയില്ലാത്തതിനാൽ വിവാഹ ശേഷവും സ്വന്തം വീട്ടിൽ തന്നെയാണ് രമ്യ താമസിച്ചിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശുചിമുറി സംവിധാനമുള്ള വീടു വേണമെന്ന രമ്യയുടെ ആവശ്യം ഭർത്താവുമായി വഴക്കിനു കാരണമായിരുന്നതായും റിപ്പോർട്ടുണ്ട്.
ഉടൻതന്നെ കടലൂർ ആശുപത്രിയിൽ എത്തിച്ച രമ്യയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പോണ്ടിച്ചേരിയിലെ ജിപ്‌മെർ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമ്യയുടെ അമ്മ മഞ്ജുള നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




