വാഷിങ്ടൺ ഡി.സി.: മദേഴ്സ് ഡെയുടെ സിംഹഭാഗവും, യുക്രെയ്നിൽ അപ്രതീക്ഷ സന്ദർശനത്തിനായി അമേരിക്കൻ പ്രഥമവനിത ജിൽ ബൈഡൻ മാറ്റിവെച്ചു. പത്തുആഴ്ചയിലധികമായി റഷ്യൻ അധിനിവേശം തുടരുന്ന രാജ്യത്ത് ജിൽ ബൈഡൻ നടത്തിയ സന്ദർശനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

യുക്രെയ്ൻ സൗത്ത് വെസ്റ്റേൺ കോൺറിലുള്ള ചെറിയ നഗരമായ യുസ്ഹോർഡ്(UZHHOROD) സ്‌ക്കൂൾ താൽക്കാലിക അഭയകേന്ദ്രമാക്കി മാറ്റിയ സ്ഥലത്തുവച്ചായിരുന്നു യുക്രെയ്ൻ പ്രഥമവനിത ഒലിന സെലൻസ്‌ക്കയുമായ ജിൽബൈഡൻ കൂടിക്കാഴ്ച നടത്തിയത്.

ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും, യുദ്ധത്തിന്റെ പേരിൽ റഷ്യൻ ഭരണകൂടം നടത്തുന്ന ഭീകരതയുടെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന യുക്രെയ്ൻ ജനതയോടൊപ്പം അമേരിക്കൻ ജനത ഉണ്ടായിരിക്കുമെന്നും ജിൽബൈഡൻ ഒലീനാക്ക് ഉറപ്പു നൽകി. റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാതിരുന്ന ഒലിനാ ആദ്യമായാണ് ജിൽ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നതിന് പരസ്യമായി രംഗത്തെത്തിയത്.

ആദ്യമായി അമേരിക്ക നൽകുന്ന പിന്തുണക്കു പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി പരിഭാഷകൻ മൂലം ജിൽ ബൈഡനെ ഒലീനാ അറിയിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന സ്വകാര്യ സംഭാഷണത്തിൽ യുക്രെയ്ൻ ജനത പ്രതിദിനം നേരിടുന്ന പ്രതിസന്ധികളെ കുറിച്ചു ജിൽ ബൈഡനെ ബോധ്യപ്പെടുത്തി.

യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്‌ക്കൂൾ ഇന്ന് അഭയാർത്ഥികളുടെ അഭയകേന്ദ്രമായി മാറിയിരിക്കുന്നതായും ഒലിന അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ 2008ൽ ലോറാബുഷ് അപ്രതീക്ഷിത സന്ദർശനം നടത്തിയതിന് ശേഷം ആദ്യമായാണ് അമേരിക്കൻ പ്രഥമ ലേഡി ജിൽ ബൈഡൻ വാർ സോണിൽ സന്ദർശനം നടത്തുന്നത്.