- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
110 കിലോ മയക്കുമരുന്നുമായി ഒമാനിൽ രണ്ട് പ്രവാസികൾ പിടിയിൽ
മസ്‌കറ്റ്: ഒമാനിൽ 110 കിലോഗ്രാം മയക്കുമരുന്നുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ. മസ്‌കറ്റ് ഗവർണറേറ്റിൽ നിന്നാണ് ഇവർ പിടിയിലായത്.
മയക്കുമരുന്ന് കടത്ത് ലക്ഷ്യമിട്ട് ഇവ കൈവശം വെച്ച രണ്ട് പ്രവാസികളെ ഡയറക്ടറേറ്റ് ജനറൽ ഫോർ കോമ്പാറ്റിങ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് അധികൃതർ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് പ്രസ്തവനയിൽ അറിയിച്ചു.
മസ്‌കറ്റ് ഗവർണറേറ്റിലെ ബീച്ചിലെ ഒരു ഒളിസങ്കേതത്തിലാണ് ഇവർ ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇവരുടെ കൈവശം 110 കിലോയിലേറെ മയക്കുമരുന്ന് പിടിച്ചെടുത്തതായും പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും റോയൽ ഒമാൻ പൊലീസ് കൂട്ടിച്ചേർത്തു.
Next Story




