- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് മാസത്തിനിടെ ദുബായിൽ അറസ്റ്റിലായത് ആയിരം യാചകർ
ദുബായ്: മൂന്ന് മാസത്തിനിടെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത് ആയിരം യാചകരെ. മാർച്ച് പകുതി മുതൽ ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും യാചകർ അറസ്റ്റിലായത്. 902 പുരുഷന്മാരും 98 സ്ത്രീകളും അറസ്റ്റിലായി.
റമദാന് മുമ്പാണ് 321 പേർ അറസ്റ്റിലായത്. 604 പേർ റമദാനിലും ചെറിയ പെരുന്നാൾ അവധി ദിവസങ്ങളിൽ 75 പേരും അറസ്റ്റിലായി. ഭിക്ഷാടനത്തിനെതിരായ ക്യാമ്പയിൻ വിജയകരമാണെന്നും യാചകരുടെ എണ്ണം, പ്രത്യേകിച്ച് റമദാനിലും ഈദുൽ ഫിത്തറിലും കുറയ്ക്കാനായെന്നും സിഐഡി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി ഭിക്ഷാടകർ കൂടുതലായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥലങ്ങൾ സംഘം നിരീക്ഷിച്ചതായി സിഐഡി ജനറൽ ഡിപാർട്ട്മെന്റിലെ നുഴഞ്ഞുകയറ്റ വിരുദ്ധ ഡയറക്ടർ കേണൽ അലി സാലിം പറഞ്ഞു.
Next Story




