മുംബൈ: എംഎൻഎസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതി രാജ് താക്കറെ. എല്ലാകാലത്തും ആരും അധികാരത്തിലിരിക്കുമെന്ന് കരുതേണ്ടെന്നാണ് കത്തിൽ വെല്ലുവിളി.

രാഷ്ട്രീയത്തിൽ അധികാരം ശാശ്വതമല്ല. എംഎൻഎസ് പ്രവർത്തകരെ പിടികൂടുന്നത് പോലെ മുസ്ലിംപള്ളികളിൽ കയറി ആയുധങ്ങളും ഒളിച്ചിരിക്കുന്ന തീവ്രവാദികളെയും പിടികൂടുമോ എന്നും കത്തിൽ ചോദിക്കുന്നുണ്ട്.

ഉദ്ദവിനെതിരെ വെല്ലുവിളിച്ച അമരാവതി എംപി നവനീത് റാണയുടെ വസതിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ മുംബൈ കോർപ്പറേഷൻ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസിൽ പറയുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ പൊളിച്ച് നീക്കും.