- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൃഗമേളയ്ക്കിടെ അശ്ലീലനൃത്തം; സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ സംഘടിപ്പിച്ച മൃഗമേളയ്ക്കിടെ അശ്ലീലനൃത്തം നടത്തിയ മുനിസിപ്പൽ ഓഫിസറെ സർക്കാർ സസ്പെൻഡ് ചെയ്തു. മാൻഡസോർ മുനിസിപ്പൽ ചീഫ് ഓഫിസർ നാസിർ അലി ഖാനെയാണ് സസ്പെൻഡ് ചെയ്തത്.
ജില്ല ആസ്ഥാനത്തുനിന്ന് 70 കിലോമീറ്റർ അകലെയുള്ള ഷാംഗണ്ഡ് ടൗണിൽ ഞായറാഴ്ച വൈകീട്ടായിരുന്നു പരിപാടി. മേളക്കിടെ അരങ്ങേറിയ അശ്ലീല നൃത്തത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പാട്ടിനൊപ്പം സ്ത്രീകൾ നൃത്തം വെക്കുന്നതാണ് വിഡിയോയിലുള്ളത്.
ഇതിന്റെ പശ്ചാത്തലത്തിലെ ബാനറിൽ സംസ്ഥാന മന്ത്രി ഹർദീപ് സിങ്ങിന്റെയും മാ മഹിഷാസുര മർദിനി ദേവിയുടെയും ചിത്രങ്ങളും കാണാനാകും.
സംഭവം വിവാദമായതോടെ മുനിസിപ്പൽ ഓഫിസർ നാസിർ ഖാനെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി നഗര വികസന മന്ത്രി ഭൂപേന്ദ്ര സിങ്ങിന് കത്ത് അയച്ചിരുന്നു.
പരിപാടി ഒരു സമുദായത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തിയതായും മുൻസിപ്പൽ ഓഫീസർ ചൂണ്ടിക്കാട്ടി. ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉജ്ജെയ്ൻ ഡിവിഷനൽ കമീഷണർ സന്ദീപ് യാദവ് ഖാനെ സസ്പെൻഡ് ചെയ്തത്.




