- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലയാളി യുവാവിന് സൗദി അറേബ്യയിൽ കത്തിക്കുത്തേറ്റു
റിയാദ്: മലയാളി യുവാവിന് സൗദി അറേബ്യയിൽ കത്തിക്കുത്തേറ്റു. മധ്യപ്രവിശ്യയിലെ വാദിദവാസിറിലാണ് കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ സോനു സോദരന് കുത്തേറ്റത്. മൂന്ന് വർഷമായി സനാഇയ്യയിലെ സ്പെയർപാർട്സ് ഷോപ്പിൽ ജോലി ചെയ്യുന്ന സോനുവിനെ ഷോപ്പിൽ എത്തിയ രണ്ട് യുവാക്കളാണ് വാക്കുതർക്കത്തെ തുടർന്ന് കത്തി കൊണ്ട് കുത്തിപരിക്കേൽപിച്ചത്.
പിറകിലും തോളിലും അഞ്ചോളം കുത്തേറ്റ സോനുവിനെ പൊലീസ് അറിയിച്ചതിനെതുടർന്ന് റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതികൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്. സംഭവം വിവരിച്ച് സോനു ഇന്ത്യൻ എംബസിക്കും പരാതി നൽകിയിട്ടുണ്ട്.
Next Story




