- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹ മധ്യമങ്ങളിൽ നിന്നും വിലക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിന് തുല്യം; ട്വിറ്റർ ഏറ്റെടുത്താൽ ട്രംപിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കം ചെയ്യും; മനസ്സ് തുറന്ന് എൽൺ മസ്‌ക്
ലണ്ടനിൽ ഒരു വെർച്ച്വൽ കോൺഫറൻസിൽ പങ്കെടുക്കുന്നതിനിടയിലാണ് താൻ പൂർണ്ണമായും ഏറ്റെടുത്താൽ ട്വിറ്ററിൽ നടത്താൻ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളെ കുറിച്ച് എലൺ മസ്‌ക് വാചാലനായത്. 44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാൽ ആദ്യം ചെയ്യുക മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ട്വിറ്റർ ഏർപ്പെടുത്തിയ വിലക്ക് നീക്കം ചെയ്യുക എന്നതായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ധാർമ്മികമായി അത് ഒരു മോശം തീരുമാനമായിരുന്നു, മാത്രമല്ല വിഢിത്തത്തിന്റെ അങ്ങേയറ്റവും ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ജനുവരിയിൽ ട്രംപ് അനുയായികൾ അമേരിക്കൻ പാർലമെന്റിലേക്ക് ഇരച്ചു കയറി അതിക്രമങ്ങൾ കാണിച്ചതിനു തൊട്ടുപിന്നാലെയയിരുന്നു ട്രംപിന് ട്വിറ്റർ നിരോധനം ഏർപ്പെടുത്തിയത്. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം രേഖയാക്കുന്നത് തടയുവാനായിരുന്നു അന്ന് ട്രംപ് അനുകൂലികൾ ശ്രമിച്ചത്. അടുത്തയിടെട്രൂത്ത് സോഷ്യൽ എന്നപേരിൽ സ്വന്തമായി ഒരു സമൂഹ മാധ്യമ പ്ലാറ്റ്ഫോം ആരംഭിച്ച ട്രംപേ നേരത്തേ താൻ ഇനി ട്വിറ്ററിലേക്ക് മടങ്ങുകയില്ലെന്ന് പറഞ്ഞിരുന്നു.
ഡൊണാൾഡ് ട്രംപിനെ നിരോധിക്കുക വഴി രാജ്യത്തെ വലിയൊരു വിഭാഗം ആളുകളെ ട്വിറ്ററിൽ നിന്നുംഅകറ്റി. അതുകൊണ്ട് ട്രംപിനെ നിശബ്ദനാക്കാനും കഴിഞ്ഞില്ല. ഇപ്പോൾ സ്വന്തമായി ഒരു പ്ലാറ്റ്ഫോമും ഉണ്ടാക്കിയിരിക്കുന്നു. മസ്‌ക് തുടർന്നു. ഇതുവഴി ട്വിറ്ററിനു സംഭവിച്ച നഷ്ടം നികത്താൻ ട്രംപിന്റെ ആജീവനാന്ത വിലക്ക് താൻ എടുത്തുമാറ്റുമെന്നും അദ്ദെഹം പറഞ്ഞു. ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോഴ്സിക്കും ഇതേ അഭിപ്രായമാണുള്ളതെന്നും മസ്‌ക് പറഞ്ഞു.
അതേസമയം എലൺ മസ്‌കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ നടപടി ഇനിയും പൂർത്തിയായിട്ടില്ല. ഓഹരിയുടമകളുടെ സമ്മതം നേടിയതിനു ശേഷം മാത്രമെ ഇനി അതുമായി മുൻപോട്ട് പോകാനാവു. ഒക്ടോബറിന് മുൻപായി നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കി ട്വിറ്റർ ഏറ്റെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മസ്‌ക് പറഞ്ഞു.
അതിനിടയിലെ ട്രംപ് പുറത്തിറക്കിയ ട്രൂത്ത് സോഷ്യൽ എന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോം തുടക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്.