വേനൽക്കാലത്ത് നിങ്ങൾ സ്‌കാൻഡിനേവിയൻ എയർലൈനുകളിൽ പറക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, വരും ആഴ്ചകളിൽ നിങ്ങളുടെ ഇമെയിൽ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതുണ്ട്. കാരണം 4,000 വിമാനങ്ങളാണ് എയർലൈൻ റദ്ദാക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

കോവിഡ് കാലത്തിന് ശേഷം യാത്രകൾ പദ്ധതിയിടുന്ന എല്ലാവർക്കും ഇതൊരു പ്രതിസന്ധിയായി മാറുമെന്ന ഉറപ്പാണ്.ജീവനക്കാരുടെ കുറവും പുതിയ വിമാനങ്ങളുടെ ഡെലിവറി പ്രശ്നങ്ങളും കാരണമാണ് സർവ്വീസ് റദ്ദാക്കലിന് കാരണമെന്നാണ് റിപ്പോർട്ടുകൾ നല്കുന്ന സൂചന.വേനൽക്കാലത്ത് ജീവനക്കാരുടെ കുറവിനെക്കുറിച്ച് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി പൈലറ്റ് യൂണിയനും ആരോപിക്കുന്നു.