- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയിൽ നാസി സ്വാസ്തിക ചിഹ്നങ്ങളുടെ പൊതു പ്രദർശനം നിരോധിച്ചു; നിരോധനം നടപ്പിലാക്കുന്ന ആദ്യ ഓസ്ട്രേലിയൻ സംസ്ഥാനമായി വിക്ടോറിയ
സ്വസ്തിക ഉൾപ്പടെയുള്ള നാസി ചിഹ്നങ്ങളുടെ പൊതു പ്രദർശനം നിരോധിക്കാൻ വിക്ടോറിയ യിൽ തീരുമാനം. ഇത്തരത്തിൽ നാസി ചിഹ്നങ്ങൾ നിരോധിക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ സ്റ്റേറ്റ് ആണ് വിക്ടോറിയ. പ്രാദേശികമായി നിയോ-നാസി (നവ നാസിസം) പ്രവർത്തനം വർദ്ധിക്കുന്നതിനാലാണ് നീക്കം.
വിദ്യാഭ്യാസപരമോ ചരിത്രപരമോ ആയ ആവശ്യങ്ങൾക്ക് ഒഴികെ സ്വസ്തിക പോലുള്ള നാസി ചിഹ്നങ്ങളുടെ നിരോധനം ആണ് നടപ്പിലാക്കുന്നത്.കഴിഞ്ഞ വർഷം പാർലമെന്ററി അന്വേഷണ സമിതി ആണ് നിയമം ശുപാർശ ചെയ്തത്, ഓസ്ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുള്ള സ്റ്റേറ്റ് ആയ വിക്ടോറിയയിൽ നവ നാസി പ്രവർത്തനം അടുത്തിടെ വർദ്ധിച്ചതായി അന്വേഷണ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ നിയമലംഘകർക്ക് ഏകദേശം 22,000 ഡോളർ പിഴയോ 12 മാസത്തെ തടവോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാം.
Next Story