ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് നൽകിയിരിക്കുന്ന പ്രത്യേകമായ 9% വാറ്റ് (Value Added Tax) എന്ന ഇളവ് നീട്ടിനൽകാൻ സർക്കാർ. ഇത് സംബന്ധിച്ച നിർദ്ദേശം ധനമന്ത്രി പാസ്‌കൽ ഡോണഹോ മന്ത്രിസഭയിൽ അവതരിപ്പിച്ചു.

കോവിഡ് കാരണം വലിയ തിരിച്ചടി നേരിട്ടതോടെയാണ് 2020-ൽ ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള വാറ്റ് 9% ആക്കി കുറച്ചത്. ഇത് ഓഗസ്റ്റിൽ അവസാനിക്കാനിരിക്കുകയാണ്.അതേസമയം നിലവിൽ രാജ്യത്തെ ജീവിതച്ചെലവ് ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ ഇളവ് ഇനിയും നീട്ടിനൽകാമെന്നാണ് സർക്കാർ കരുതുന്നത്.

2023 അവസാനം വരെ ഈ നിരക്ക് തന്നെ തുടർന്നാൽ ഏകദേശം 500 മില്യൺ യൂറോയാകും നഷ്ടം വരിക എന്ന് ഡോണഹോ നേരത്തെ പറഞ്ഞിരുന്നു. അതിനാൽ ഇളവ് ഈ വർഷം അവസാനം വരെ മാത്രം നീട്ടിനൽകാനാണ് സാധ്യത.