ജൂലൈ 31 ന് രാത്രി 11:59 മുതൽ രാജ്യം അന്താരാഷ്ട്ര അതിർത്തികൾ പൂർണ്ണമായും വീണ്ടും തുറക്കുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പറഞ്ഞു. അതേ ദിവസം തന്നെ ക്രൂയിസ് കപ്പലുകളും പ്രാദേശിക തുറമുഖങ്ങളിലേക്ക് തിരികെ സ്വാഗതം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

സർക്കാരിന്റെ മുൻ സമയപരിധിയേക്കാൾ രണ്ട് മാസം മുമ്പാണ് ഇപ്പോൾ അതിർത്തി തുറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.അതിർത്തികൾ തുറക്കുന്നത് നൈപുണ്യശേഷിയുള്ളവരുടെ കുറവ് പരിഹരിക്കാനും വിനോദസഞ്ചാരം തുറക്കാനും ഇമിഗ്രേഷൻ ക്രമീകരണങ്ങൾ കൂടുതൽ സുരക്ഷിതമായ നിലയിലാക്കാനും സഹായിക്കുമെന്നും അവർ പറഞ്ഞു. വിസ ആവശ്യമുള്ള സന്ദർശകർക്ക് ഇപ്പോൾ ന്യൂസിലൻഡിലേക്ക് വരാൻ കഴിയും

ന്യൂസിലൻഡ് വിടുന്നവർക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ചും ആർഡെർൻ സംസാരിച്ചു.ജൂലൈയിൽ വീണ്ടും തുറക്കുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് വരുമ്പോൾ പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധന നീക്കം ചെയ്യപ്പെടുമെന്നും അവർ പറയുന്നു.