- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള സമഗ്രസംഭാവന മുൻനിർത്തി ശ്രീ ജേക്കബ് ഉതുപ്പിനെ നവയുഗം ആദരിച്ചു
ദമ്മാം: കലാപ്രവർത്തനങ്ങൾക്കുള്ള സമഗ്രസംഭാവന മുൻനിർത്തി, സൗദി അറേബ്യയുടെ പ്രവാസലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവും, നാടകപ്രവർത്തകനും, സിനിമ-ടെലിഫിലിം നിർമ്മാതാവും, സാമൂഹ്യപ്രവർത്തകനുമായ ജേക്കബ് ഉതുപ്പിനെ, നവയുഗം സാംസ്കാരികവേദി ആദരിച്ചു.
നവയുഗം കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഉമൽ ശൈഖിൽ നടന്ന അവാർഡ് ദാനചടങ്ങിൽ നവയുഗം കുടുംബവേദി പ്രസിഡന്റ് പത്മനാഭൻ മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.
നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ശ്രീ ജേക്കബ് ഉതുപ്പിന് നവയുഗത്തിന്റെ പുരസ്‌ക്കാരം കൈമാറി.നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ, ശ്രീ ജേക്കബ് ഉതുപ്പിനെ പൊന്നാട അണിയിച്ചു.
നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, കേന്ദ്ര ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളി, വനിതാവേദി പ്രസിഡന്റ് അനീഷ കലാം, കുടുംബവേദി നേതാക്കളായ സന്തോഷ് കുമാർ, സുറുമി നസീം, സൗമ്യ വിജയ് എന്നിവർ സംസാരിച്ചു.
ചടങ്ങിന് നവയുഗം കുടുംബവേദി സെക്രട്ടറി ശരണ്യഷിബു സ്വാഗതവും, വനിതാവേദി സെക്രട്ടറി മിനി ഷാജി നന്ദിയും പറഞ്ഞു.