ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) സാൽമിയ യൂണിറ്റ് കുടുംബസംഗമം - 'ഒരു വട്ടം കൂടി' വഫ്ര ഫാം ഹൗസിൽ വെച്ച് സംഘടിപ്പിച്ചു. കുടുംബസംഗമം യൂണിറ്റ് കൺവീനർ സന്തോഷ് ചെറിയാന്റെ അദ്ധ്യക്ഷതയിൽ ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പി ഉദ്ഘാടനം ചെയ്തു.

ഫോക്ക് ട്രഷറർ രജിത്ത് കെ.സി, ജോയിന്റ് ട്രഷറർ സൂരജ് കെ.വി, അഡ്‌മിൻ സെക്രട്ടറി ശ്രീഷിൻ എം.വി, വനിതാവേദി ട്രഷറർ മിനി മനോജ്, ബാലവേദി യൂണിറ്റ് കോർഡിനേറ്റർ സാവിയോ സന്തോഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി നിഖിൽ സി.എച്ച് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. യൂണിറ്റംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾക്കൊപ്പം വിനോദകരമായ മത്സരങ്ങളും കുടുംബസംഗമത്തിന്റെ ഭാഗമായി നടന്നു.