- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളി മറികടന്ന് ഫ്ളൈ ദുബൈ;യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതിനൊപ്പം പുതിയ വിമാനങ്ങളും
ദുബൈ: നടപ്പ് വർഷം ജനവരി 1 മുതൽ മാർച്ച് 31 വരെയുള്ളആദ്യ പാദത്തിൽ ഫ്‌ളൈദുബായ് ഫ്‌ളൈറ്റുകളിൽ യാത്രചെയ്തവരുടെ എണ്ണം 23.5 ലക്ഷമാണ്. 2021 ലെ ഇതേകാലയളവിനേക്കാൾ 114 ശതമാനം കൂടുതലാണിത്. 19,000ഫ്‌ളൈറ്റുകൾ ഈ കാലയളവിൽ സർവീസ് നടത്തി.കോവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളിയ വിജയകരമായിമറികടക്കാൻ എയർലൈനിന് സാധിച്ചതായി ഫ്‌ളൈദുബായ് ചീഫ്എക്‌സിക്യുട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത് പറഞ്ഞു.
2021-ലെ നേട്ടങ്ങളുടെ ചുവട് പിടിച്ചു കൊണ്ടാണ് ഇത്തവണവലിയ മുന്നേറ്റം നടത്തിയത്. ദുബായ് എക്‌സ്‌പോയ്ക്ക് പുറമെപുതിയ കേന്ദ്രങ്ങളിലേക്ക് സർവീസാരംഭിച്ചതും സർവീസുകളുടെ
എണ്ണം കൂട്ടിയതും വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ചു. ഈവർഷം കൂടുതൽ ജീവനക്കാരെ നിയമിക്കുന്നുണ്ട്. കൂടുതൽഎയർക്രാഫ്റ്റുകളും വരും. ഇതോടൊപ്പം എയർലൈനിന്റെ
ശക്തമായ ബിസിനസ് മാതൃക കൂടി ആവുമ്പോൾ ഈ വേനലിൽയാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നവർധനക്കൊത്തുയരാൻ ഫ്‌ളൈദുബായ്ക്ക് സാധിക്കുമെന്ന് ഘയ്ത്പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈ വർഷം മൂന്ന് പുതിയ വിമാനങ്ങൾ കൂടി എത്തിയതോടെബോയിങ് 737 എയർക്രാഫ്റ്റുകളുടെ എണ്ണം 63 ആയിട്ടുണ്ട്.അടുത്ത മാസങ്ങളിൽ 18 വിമാനങ്ങൾ കൂടി എത്തും.ആഫ്രിക്ക, മദ്ധ്യേഷ്യ, യൂറോപ്പ്, ജി സി സി, ഗൾഫ്, ഇന്ത്യൻഉപഭൂഖൺ ഡം എന്നിവിടങ്ങളിലെ 50 രാജ്യങ്ങളിലേക്കായി
നൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ചു.
കോവിഡിന് മുൻപുണ്ടായതിനേക്കാൾ കൂടുതലാണിത്.ഫെബ്രുവരിയിൽ സൗദി അറേബ്യയിലെ യാനുബിലേക്ക്സർവീസ് പുനരാരംഭിച്ചു. മാർച്ചിൽ അലൂലയിലേക്കുംഇസ്താംബുൾ സാബിഹ ഗോക്‌സണിലേക്കും പുതുതായിസർവീസ് തുടങ്ങി. ഇറ്റലിയിലെ പിസ, തുർക്കിയിലെ ഇസ്മിർതുടങ്ങി നിരവധി കേന്ദ്ര കളിലേക്ക് ഈ വേനൽക്കാലത്ത് തന്നെപുതുതായിസർവീസാരംഭിക്കുന്നതാണ്.