ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ വിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ എസ്.ബി കോളജിന്റെ ശതാബ്ദി ആഘോഷം ഷിക്കാഗോയിൽ സമുചിതമായി ആഘോഷിക്കും.

ജൂലൈ അവസാന വാരമോ, ഓഗസ്റ്റ് ആദ്യ വാരമോ ആയിരിക്കും സമ്മേളനം നടക്കുന്നത്. എസ്.ബി കോളജ് മുൻ പ്രിൻസിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.

നിരവധി വർണ്ണാഭമായ പരിപാടികളാണ് സംഘാടകർ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിഭാവനം ചെയ്യുന്നത് ദേശീയ തലത്തിലുള്ള ഉപന്യാസ മത്സരം, 2022-ലെ ഹൈസ്‌കൂൾ പ്രതിഭാ പുരസ്‌കാര വിജയികളെ ആദരിക്കൽ, കൂടാതെ ദേശീയ തലത്തിൽ പ്രമുഖരായ എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ, മറ്റു കലാപരിപാടികൾ എന്നിവയാൽ ശതാബ്ദി ആഘോഷങ്ങളെ കൂടുതൽ നിറപ്പകിട്ടാർക്കുന്നതായിരിക്കും.

വിവരങ്ങൾക്ക്: ആന്റണി ഫ്രാൻസീസ് (പ്രസിഡന്റ്- 847 219 4897), തോമസ് ഡിക്രൂസ് (സെക്രട്ടറി- 224 305 3789), ഷീബാ ഫ്രാൻസീസ് (ജോയിന്റ് ട്രഷറർ- 847 924 1632).