ഷിക്കാഗോ: ഇല്ലിനോയ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനാർത്ഥി അന്നാ വലൻസിയായിക്ക് പിന്തുണയുമായി ഇന്ത്യൻ സമൂഹം ഷിക്കാഗോയിലെ ബർസിയാണി ഗ്രീക്ക് ട്രവണിൽ വച്ച് ഫണ്ട് റൈസിങ് നടത്തി. ഇന്ത്യൻ എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ്, അനാസ് ഹെമദ് എന്നിവരായിരുന്നു ഹോസ്റ്റ് കമ്മിറ്റിക്ക് നേതൃത്വം നൽകിയത്.

നിലവിലുള്ള ഇല്ലിനോയ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജെസി വൈറ്റ് മുഖ്യാതിഥിയായിരുന്നു. നിറഞ്ഞ സദസിൽ അന്നാ വലൻസിയാന ഇല്ലിനോയ്സിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസുകളിൽ ജനങ്ങൾക്ക് പ്രയോജനം നൽകുന്ന വിവിധ മോഡറൈസേഷൻ പ്ലാനുകളെക്കുറിച്ച് വിശദീകരിച്ചു. ഡ്രൈവേഴ്സ് ലൈസൻസ് ഓഫീസികുളിൽ പോകാതെ ജനങ്ങൾക്ക് ഓൺലൈൻ പോർട്ടൽ വഴി വാഹനങ്ങളുടെ ലൈസൻസ്, രജിസ്ട്രേഷൻ, പുതുക്കൽ, ബിൽഡിങ്സിന്റേയും കംപ്യൂട്ടർ സിസ്റ്റത്തിന്റേയും മോഡറൈസേഷൻ, പുതിയ പേയ്മെന്റ് പോർട്ടൽ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. അതിനു എല്ലാ ഇന്ത്യക്കാരുടേയും സഹകരണം അവർ അഭ്യർത്ഥിച്ചു.

പ്രമുഖ ഡമോക്രാറ്റിക് പാർട്ടി നേതാക്കളായ യുഎസ് സെനറ്റർ റിച്ചാർഡ് ഡർബിൻ, യു.എസ് സെനറ്റർ റ്റാമി ഡാക്ക് വർത്ത്, ഗവർണർ ജെബി പ്രറ്റഡക്കർ, ലഫ്റ്റനന്റ് ഗവർണർ ജീലിയാന സ്റ്റാറ്റൻ എന്നിവർ അന്നാ വലനസ്‌കിയെ എൻഡോഴ്സ് ചെയ്തു.