- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ (എച്ച് എം എ) കാസിനോ ഡേയ് കാർഡ് 28 ടൂർണമെന്റ്; എച്ച് എം എ ചരിത്രം സൃഷ്ടിച്ചു
ഹൂസ്റ്റൺ: മെയ് എട്ടിന് ഞായറാഴ്ച ഹൂസ്റ്റൺ മലയാളി അസോസിയേഷൻ നടത്തിയ കാസിനോ ഡേയ് കാർഡ് 28 എന്ന ടൂർണമെന്റ് ചരിത്രം സൃഷ്ടിച്ചു. അതിന്റെ രൂപകൽപ്പനയിലും, പങ്കാളിത്തത്തിലും, പുതുമയിലും. ആവിഷ്‌കാരത്തിലും. എച്ച് എം എ. എന്ന സംഘടന മികവുകാട്ടി. വളരെ ചുരുങ്ങിയ സമയം കൊണ്ട്. വളർന്നുവന്ന ,ഒരു കൊച്ചു വലിയ സംഘടനയാണ് എച്ച് എം എ അഥവാ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ. ഇതിനോടകം പല തരത്തിലും പല മേഖലയിലും അവരുടെ നൂതനമായ ശൈലികൾ. തുടർന്നുകൊണ്ടേയിരുന്നു, മികവുകാട്ടി.
എച്ച് എം എ. യുടെ. എല്ലാ ഫാമിലി മെമ്പേഴ്‌സിനും. അതിന്റെ പ്രസിഡന്റ് ഷീല ചെറു പ്രത്യേകം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. എണ്ണത്തിലല്ല ഗുണത്തിലാണ് മേന്മ കാണിക്കേണ്ടത് എന്ന് വളരെ ശുഷ്‌കാന്തിയോടെ സമൂഹത്തെ ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു. മെമ്പർഷിപ്പിന് വേണ്ടി നടത്തിയ ഈ ടൂർണമെന്റ് വളരെ പ്രയോജനകരമായഇരുന്നുവെന്ന് എച്ച് എം എ യുടെ സെക്രട്ടറി ഡോക്ടർ നജീബ് അറിയിച്ചു. എല്ലാ സ്‌പോൺസർ പ്രത്യേകിച്ച് ഗോൾഡ് സ്‌പോൺസറായ ജോസഫ് കുരിയപ്പുറം , സിൽവർ സ്‌പോൺസറായ ഹെന്റി അബാക്കസ്, ബ്രോൺസ് സ്‌പോൺസറായ എബ്രഹാം കളത്തിൽ. ഗോൾഡ് സ്‌പോൺസർ ജോസഫ് കുരിയപ്പുറം. ഫൊക്കാനയുടെ അഡൈ്വസറി ബോർഡ് ചെയർപേഴ്‌സൺ ആണ്. യുഎസ് ഇൻകംടാക്‌സ് കൺസൽട്ടന്റ് കൂടിയാണദ്ദേഹം .
എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ടൂർണമെന്റ് ഫസ്റ്റ് കോളനി park pavilion വെച്ച് ശ്രീ എബ്രഹാം കളത്തിൽ ട്രഷർ( FOKANA) ഉദ്ഘാടനം ചെയ്തു. അത്യധികം ഉത്സാഹത്തോടെ എല്ലാ ടീം അംഗങ്ങളും ടൂർണ്ണമെന്റ് പങ്കെടുത്തു. എച്ച് എം എ യുടെ. ടൂർണമെന്റ് നിയമാവലികളും വ്യവസ്ഥകളും പ്രസിഡന്റ് ഷീല ചെറു അറിയിച്ചു. വാശിയേറിയ ചീട്ടുകളി മത്സരം വളരെ വാശി യോട് തുടർന്നുകൊണ്ടിരുന്നു. പ്രഗൽഭരായ ജഡ്ജ് സും വിധി നിർണ്ണയിക്കാനെത്തിയിരുന്നു . പങ്കെടുത്തവർ ജിജോ , ജെയിംസ്, ജോബി, ആൻഡ്രൂസ്, മാത്യൂസ് , രാജു, ഫ്രാൻസിസ് , ലിസി , മിനി , ബിനിത , ഡോക്ടർ നജീബ് , വർഗീസ് , സോണി , മിനി , ജയ് പ്രിയ , ജോർജ്, ആൻ സാനിയ ജോർജ്, മിനി പാണഞ്ചേരി, ശ്രീ പ്രെ തീശൻ പാണഞ്ചേരി
. ഒന്നാംസമ്മാനമായ 500 ഡോളറും എവർറോളിങ് ട്രോഫിയും കരസ്ഥമാക്കിയത് ടീം ക്യാപ്റ്റൻ. ആൻഡ്രൂസും, മെംബേർസ് മാത്യു രാജു എന്നിവരാണ് . രണ്ടാം സമ്മാനമായ എവർറോളിങ് ട്രോഫിയും 250 ഡോളറും കരസ്ഥമാക്കിയത് ടീം സി. ക്യാപ്റ്റൻ ഷീല ചെറു, ബിനിത ജോർജ്, മിനി സെബാസ്റ്റ്യൻ എന്നിവരാണ്. മൂന്നും നാലും അഞ്ചും ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി ആദരിച്ചു.
എച്ച് എം എ യുടെ സെക്രട്ടറി ഡോക്ടർ നജീബ് കുഴിയിൽ വിജയികളെ അനുമോദിച്ചു. സ്സ്‌പോൺസർ സ്. അഭാവത്തിൽ. ക്യാഷ് പ്രൈസ്. 500 ഡോളർ. എച്ച് എം എ യുടെ ട്രഷറർ മിനി സെബാസ്റ്റ്യൻ. സെക്രട്ടറി ഡോക്ടർ നജീബ് കുഴിയിൽന് കൈമാറി. ഒന്നാംസമ്മാനമായ 500 ഡോളറും എവർറോളിങ് ട്രോഫിയും ഡോക്ടർ നജീബ് കുഴിയിൽ ടീം എ യുടെ ക്യാപ്റ്റൻ ആൻഡ്രൂസ് ജോസഫിനും മെമ്പേഴ്‌സ് മാത്യു പൂവത്ത് രാജു ഡേവിസ് സമ്മാനിച്ച. രണ്ടാം സമ്മാനമായ 250 ഡോളറും. ക്യാപ്റ്റൻ ഷീല ചെറു, ബിനിത ജോർജ്, മിനി സെബാസ്റ്റ്യൻ എന്നിവർക്ക് HMA യൂത്ത് കോർഡിനേറ്റർ മിസ് ആൻ സാനിയ ജോർജ് സമ്മാനിച്ചു. എവർറോളിങ് ട്രോഫി നൽകിയത് അതിന്റ സ്‌പോൺസറും. എച്ച് എം എ യുടെ. ബോർഡ് ഓഫ് ട്രസ്റ്റി ചെയർ പേഴ്‌സണും ആയ പ്രെ തീശൻ പാണഞ്ചേരി ആണ്.
എച്ച് എം എ യുടെ പുതിയ പുതിയ പരിപാടികൾക്കായി കാത്തിരിക്കുന്നു എന്നും എച്ച് എം എ യുടെ എല്ലാ ഭാവി പരിപാടികളിലും വളരെ ആക്ടീവ് ആയി പങ്കെടുക്കുമെന്നും പുതിയ മെമ്പേഴ്‌സ് അറിയിച്ചു. സംഘടന ഉണ്ടായി ചുരുങ്ങിയ നിമിഷം കൊണ്ട് തന്നെ എല്ലാവരുടെയും സമൂഹത്തെയും മനസ്സു കവരാൻ എച്ച് എം എ. കഴിഞ്ഞുവെന്ന് പല സാമൂഹിക-സാംസ്‌കാരിക , കലാ സാഹിത്യ, രാഷ്ട്രീയ നേതാക്കൾ എം എ എ അറിയിച്ചു. ദേശീയ ഗാനത്തോടെ ടൂർണമെന്റ് ശുഭ പര്യവസാനിച്ചു. ഞങ്ങളെ എക്കാലവും. മനസ്സിൽ ഏറുന്ന വളർത്തി വരുന്ന സപ്പോർട്ട് ചെയ്യുന്ന എല്ലാ മെമ്പേഴ്‌സ് നോടും ,നല്ലവരായ നിങ്ങളോടും , എല്ലാം മീഡിയ പ്രവർത്തകരോടും, ഞങ്ങളുടെ സ്‌നേഹം നിറഞ്ഞ, മനം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളട്ടെ. ഇനിയും നിങ്ങൾ എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.



