- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
യുസി കോളേജ് പുർവ വിദ്യാത്ഥി സംഗമം അവിസ്മരണീയമായി
ഡാളസ് . ആലുവ യു സി കോളേജ് 1976- 1978 പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് വിദ്യാത്ഥികളുടെ 44- വർഷത്തിനുശേഷം മെയ് 9.ശനിയാഴ്ച വൈകീട്ട് ആലുവ സൂര്യ റെസ്റ്റോറന്റിൽ കൂടിയ സംഗമം വളരെ ഹൃദ്യവും അവിസ്മരണീയവുമായി.
അമേരിക്കയിലെ ഡാളസ്സിൽ കഴിഞ്ഞ 40 വർഷമായി സ്ഥിരതാമസമാക്കിയിട്ടുള്ള സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജീവിതത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. ദീർഘ വര്ഷങ്ങള്ക്കു ശേഷം പരസ്പരം കണ്ടുമുട്ടിയപ്പോൾ പലരുടെയും സ്മരണകളിൽ തങ്ങിനിന്നിരുന്ന കോളേജ് പഠനകാലത്തെ രസകരമായ അനുഭവങ്ങൾക്ക് ചിറകുമുളച്ചു.എല്ലാവരെയും ഒരു കുടക്കീഴിൽ കോർത്തിണക്കാൻ മുൻകൈ എടുത്തതു് കൃഷ്ണ കുമാറും, അനിത ഈരാളിയുമായിരുന്നു
സഹപാഠിയും പ്രശസ്ത സാഹിത്യകാരനുമായ .റ്റി.ഡി.രാമകൃഷ്ണന്റെ സാഹിത്യ രംഗത്തെ സംഭാവനകൾ പ്രത്യേകം അഭിനന്ദനമർഹിക്കുന്നുവെന്നു സണ്ണി മാളിയേക്കൽ അഭിപ്രായപ്പെട്ടു .അമേരിക്കയിൽ നിന്നും .ജോർജ്ജ് വർഗ്ഗീസും, കാനഡയിൽ നിന്നും സുരേഷ് അരങ്ങത്തും, കുവൈറ്റിൽ നിന്നും അനിത ഈരാളിയും സൂം പ്ലാറ്റഫോമിലൂടെ പങ്കെടുത്തു .



