- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രമുഖ ആശുപത്രിയുടെ പരസ്യം; സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകൾ
മുംബൈ: പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ സഹകരിക്കുന്നതിന് പ്രതിഫലമായി സോനു സൂദ് ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകൾ. ദ മാൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ വെളിപ്പെടുത്തൽ.
ഇത്രയും ആളുകൾക്ക് ശസ്ത്രക്രിയ നടത്തണമെങ്കിൽ 12 കോടിയോളം രൂപവേണ്ടിവരുമെന്ന് സോനു സൂദ് പറയുന്നു. ഞാൻ ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയിൽ നിന്ന് എന്നെ ഒരാൾ ബന്ധപ്പെടുന്നത്.
ഞാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് അവർ പറഞ്ഞു. ഞാൻ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ അൻപതാളുകളുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ആകെ 12 കോടിയോളം അതിന് ചെലവുവരും. ഇപ്പോൾ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകൾക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവർക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്- സോസു സൂദ് പറഞ്ഞു.
ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് വീടുകളിലേക്ക് പോകാൻ ബസ് അടക്കമുള്ള സംവിധാനങ്ങൾ സോനു സൂദ് ഏർപ്പാടാക്കിയിരുന്നു. കൂടാതെ ചികിത്സാച്ചെലവിന് ബുദ്ധിമുട്ടിയ ഒട്ടേറയാളുകളെ അദ്ദേഹം സഹായിച്ചു.
ന്യൂസ് ഡെസ്ക്