ന്യൂഡൽഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിർബന്ധമാക്കി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ മാർഗനിർദ്ദേശം പുറത്തിറക്കി. മാസ്‌ക്, സാനിറ്റൈസേഷൻ അടക്കമുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ തുടർന്നും പാലിക്കണമെന്നും മാർഗനിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു.

യാത്രക്കാർ വിമാനത്താവളത്തിൽ വരുമ്പോഴും, യാത്രാവേളയിലും മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കേണ്ടതാണ്. വിമാനക്കമ്പനികൾ കോവിഡ് വ്യാപനം തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ബോധവത്കരണ അനൗൺസ്മെന്റുകൾ നിരന്തരം നടത്തണം.

യാത്രക്കാർക്ക് വിമാന്തതിൽ ആവശ്യമെങ്കിൽ എക്സ്ട്രാ മാസ്‌ക് നൽകണം. എയർപോർട്ട് ഓപ്പറേറ്റർമാർ, എയർലൈനുകൾ, സുരക്ഷാ ജീവനക്കാർ, മറ്റു വിമാനത്താവള ജീവനക്കാർ തുടങ്ങിയവരുമായി സഹകരിച്ച് കോവിഡ് പ്രതിരോധ നടപടികൾ ഉറപ്പാക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.