വിശാഖപട്ടണം: ആന്ധ്രയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രെയിനിന്റെ എഞ്ചിൻ വേർപ്പെട്ടു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. എൻജിൻ വേർപ്പെട്ട് ട്രെയിൻ രണ്ട് കിലോമീറ്റർ ദൂരം ഓടി. വിശാഖപട്ടണം നിസാമുദ്ദീൻ സമത (12807) എക്സ്പ്രസിലാണ് സംഭവം.


ആന്ധ്രാപ്രദേശിലെ പാർവതിപുരം ജില്ലയിലെ സീതാനഗരം മനാഡലിലെ ഗുച്ചിമിയിൽ വച്ചാണ് എൻജിനിൽ നിന്നും ബോഗികൾ വേർപെട്ടത്. പിന്നീട് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എഞ്ചിൻ ബോഗികളിൽ ഘടിപ്പിച്ച് യാത്ര പുനരാരംഭിച്ചു. സംഭവത്തിൽ റെയിൽവെ അന്വേഷണം പ്രഖ്യാപിച്ചു.