മാസം 16 മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മാസ്‌ക് നിർബന്ധമായിരിക്കില്ല.ആരോഗ്യ, വായു സുരക്ഷാ വിദഗ്ധരുടെ പ്രത്യേക ശുപാർശകളുടെ വെളിച്ചത്തിൽ ആണ് യൂറോപ്പ് വ്യാപകമായുള്ള ഫ്‌ളൈറ്റുകളിലെ ഫെയ്സ്മാസ്‌ക് നിയമങ്ങൾ ഒഴിവാക്കുന്നത്.

വിമാനങ്ങൾക്കുള്ളിലും ഈ ഇളവ് ബാധകമാക്കിയിട്ടുണ്ടെങ്കിലും സർവീസ് നടത്തുന്ന രാജ്യത്തെ നിയമങ്ങളനുസരിച്ച് മാറ്റങ്ങൾ വരാം.അതേസമയം, ചുമ, തുമ്മൽ തുടങ്ങിയവയുള്ള യാത്രക്കാർ മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

യാത്രക്കാരായി പറക്കുന്ന ഏതൊരാളും ഭാവിയിൽ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല,എന്നാൽ തീർച്ചയായും സ്വമേധയാ തുടരാം.എന്നാൽ സ്വമേധയാ ധരിക്കുന്നതിൽ വിലക്കില്ലെന്നും യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയും (ഇഎഎസ്എ) ഇയു ഹെൽത്ത് അഥോറിറ്റിയും (ഇസിഡിസി) ഇന്ന് ഇത് പ്രഖ്യാപിച്ചു.

അപകടസാധ്യതയുള്ള യാത്രക്കാർ നിയമങ്ങൾ പരിഗണിക്കാതെ ഫെയ്‌സ് മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും അത്തരം സാഹചര്യങ്ങളിൽ സാധാരണ സർജിക്കൽ മാസ്‌കിനെക്കാൾ ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകുന്ന FFP2/N95/KN95 തരത്തിലുള്ള മാസ്‌കുകൾ ധരിക്കാനായി തെരഞ്ഞെടുക്കണമെന്നും ഇഎഎസ്എ ചൂണ്ടിക്കാട്ടി.