- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മതിയായ ചികിത്സ ലഭിക്കാതെ വീണ്ടും മരണം; ഇത്തവണ ജീവൻ പൊലിഞ്ഞത് എട്ട് വയസുകാരി അമൃതയുടെത്; പെർത്തിലെ ഐശ്വര്യയുടെ മരണത്തിന് പിന്നാലെ മെൽബണിലെ ചിൽഡ്രൻസ് ആശുപത്രിയിൽ ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ മലയാളി സമൂഹം
മതിയായ ചികിത്സ ലഭിക്കാതെ ഒരു കുരുന്നു കൂടി ഓസ്ട്രേലിയയിലെ ആശുപത്രിയിൽ മരിച്ചു. കടുത്ത പനിയും വയറുവേദനയും ഛർദ്ദിയുമായി മെൽബണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടു വയസുകാരി മരിച്ചത് ജീവനക്കാരുടെ കടുത്ത അനാസ്ഥ മൂലമെന്ന് ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി. ഒരു വർഷം മുൻപ് പെർത്തിലെ ആശുപത്രിയിൽ ഏഴു വയസുകാരി ഐശ്വര്യ അശ്വത്ത് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിനു ശേഷമുണ്ടാകുന്ന രണ്ടാമത്തെ പ്രധാന സംഭവമാണിത്.
മെൽബണിൽ താമസിക്കുന്ന ചന്ദ്രശേഖർ ലങ്കയുടെയും സത്യ താരാപുരെദ്ദിയുടെയും മകൾ അമൃത വർഷിണി ലങ്കയാണ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്. ഏപ്രിൽ 29-നാണ് കടുത്ത വയറുവേദന, പനി, ഛർദ്ദി എന്നിവയെതുടർന്ന് അമൃതയെ മെൽബണിലെ മോണാഷ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചത്. ആദ്യം ജനറൽ പ്രാക്ടീഷണറുടെ അടുത്തേക്കാണ് മാതാപിതാക്കൾ കുട്ടിയെ കൊണ്ടുപോയത്. തുടർന്ന് അപ്പെൻഡിസൈറ്റിസ് ആണെന്ന സംശയത്തെതുടർന്ന് അമൃതയെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
വയറുവേദന, ചർദ്ധി, പനി തുടങ്ങിയ രോഗലക്ഷണങ്ങളെ തുടർന്ന് ജിപിയെ കണ്ടതിന് ശേഷമാണ് അമൃത മൊണാഷ് ചിൽഡ്രൻസ് എമർജൻസി വാർഡിൽ എത്തിയത്.ആശുപത്രിയുടെ അടിയന്തര വിഭാഗത്തിൽ എത്തിയതിന് രണ്ട് മണിക്കൂറിന് ശേഷമാണ് അമൃതയെ ട്രിയാജ് ചെയ്‌തെന്നും ആരോപണം ഉണ്ട്.
പിന്നീട് അമൃതക്ക് ശ്വസന സംബന്ധമായ ബുദ്ധിമുട്ടും ഹൃദയസ്തംഭനവും ഉണ്ടായതായും, ഏതാനും മണിക്കൂറുകൾക്കകം മരിച്ചുവെന്നുമാണ് റിപ്പോർട്ട്.
കൊറോണറും സേഫ് കെയർ വിക്ടോറിയയും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആശുപത്രി വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിക്ക് പുറത്തുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തി മൊണാഷ് ഹെൽത്തും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.