കോവിഡ് കാലം കഴിഞ്ഞുള്ള ആദ്യ വേനൽക്കാലം ആഘോഷമാക്കുകയാണ് എല്ലാവരും. പലരും കുടുംബവുമൊത്ത് പല സ്ഥലങ്ങളിലേക്കും ട്രിപ്പുകൾ പ്ലാൻ ചെയ്ത് കഴിഞ്ഞു.ഇപ്പോളിതാ അവധിക്കാലം ആഘോഷിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ആദ്യ പത്തിൽ അയർലന്റും ഇടംപിടിച്ചു കഴിഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് (IEP) അവരുടെ വാർഷിക ആഗോള സമാധാന സൂചിക റിപ്പോർട്ടിൽ രാജ്യങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. മുൻവർഷങ്ങളിൽ പതിനൊന്നാം സ്ഥാനത്ത് നിന്നിരുന്ന അയർലൻഡ് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ലോകത്തിലെ എട്ടാമത്തെ സുരക്ഷിത രാജ്യമായി.

ലോകമെങ്ങുമുള്ള 163 രാജ്യങ്ങളിലായി നടന്ന സർവ്വേയിലാണ് രാജ്യം എട്ടാം സ്ഥാനത്ത് എത്തിയത്.2020-ൽ അയർലൻഡ് 11-ാം സ്ഥാനത്തായിരുന്നു - 2016 മുതൽ സ്ഥിരമായി ആദ്യ 10-ന് പുറത്തായിരുന്നു രാജ്യം ഇടംപിടിച്ച് വന്നത്.ചില അക്രമാസക്തമായ ലോക്ക്ഡൗൺ വിരുദ്ധ പ്രകടനങ്ങൾക്കിടയിലും'' അയർലൻഡ് മൂന്ന് സ്ഥാനങ്ങൾ കയറി ടോപ്പ് 10ൽ ഇടംപിടിച്ചത് ഏറെ പ്രതീക്ഷ നല്കുന്നു.

കഴിഞ്ഞ വർഷത്തെ പട്ടികയിൽ നിന്ന് സിംഗപ്പൂർ പുറത്തായതോടെ ഏറ്റവും പുതിയ ടോപ്പ് 10ൽ ഇടംനേടിയ ഒരേയൊരു പുതിയ രാജ്യം അയർലൻഡാണ്.2009 മുതൽ വർഷം തോറും പ്രസിദ്ധീകരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് വികസിപ്പിച്ചെടുത്ത ആഗോള സമാധാന സൂചികയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്.സാമൂഹിക സുരക്ഷയുടെയും സുരക്ഷയുടെയും നിലവാരം, ആഭ്യന്തര, അന്തർദേശീയ സംഘർഷങ്ങളുടെ വ്യാപ്തി, രാജ്യങ്ങളിലെ സൈനികവൽക്കരണത്തിന്റെ അളവ് എന്നിവ പരിശോധിക്കുന്ന ഡാറ്റയുടെ ഒരു ശ്രേണിയെ അടിസ്ഥാനമാക്കിയുള്ളതാണ് പട്ടിക.

ഐസ്ലന്റ്, ഒന്നാം സ്ഥാനത്തും, ന്യൂസിലന്റ് രണ്ടാം സ്ഥാനത്തും, ഡെന്മാർക്ക് മൂന്നാം സ്ഥാനത്തുമാണ് ഇടംനേടിയത്. പിന്നാലെ പോർട്ടുഗൽ, സ്ലോവേനിയ, ഓസ്ട്രിയ, സ്വിറ്റസർലന്റ് എന്നീ രാജ്യങ്ങളാണ് ഉള്ളത്.