കാനഡയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരെ അവരുടെ ഫ്‌ളൈറ്റുകളിൽ കയറ്റുന്നതിനും ഇറങ്ങുന്നതിനും വലിയ കാലതാമസം നേരിടുന്ന വാർത്തകൾ പുറത്ത് വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.വിമാനത്താവളത്തിലെ സുരക്ഷാ സ്‌ക്രീനിങ്, കസ്റ്റംസ്, ബാഗേജ് ഡ്രോപ്പ്-ഓഫ് എന്നിങ്ങനെ എല്ലാ വഴികളിലൂടെയും യാത്രക്കാരെ എത്തിക്കുന്ന ജീവനക്കാർ, ഇവയൊക്കെ ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രവർത്തികക്കുന്നതിനാലാണ് കാലതാമസമെന്നാണ് പുറത്ത് വരുന്ന സൂചന.

എന്നാൽ കാലതാമസത്തിന് കാരണം ജിവനക്കാരുടെ കുറവല്ലെന്നാണ് ഗതാഗത മന്ത്രി പറയുന്നത്.രാജ്യത്തെ ഒന്നിലധികം വിമാനത്താവളങ്ങൾ എയർപോർട്ട് സെക്യൂരിറ്റിയിലും ബോർഡർ സ്‌ക്രീനിങ് ചെക്ക്പോസ്റ്റുകളിലും വളരെ നീണ്ട വരികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതേസമയം യാത്രക്കാർ പറയുന്നത് മണിക്കൂറുകളോളം കാത്തിരിക്കാൻ നിർബന്ധിതരാണെന്നും ചിലപ്പോൾ അവരുടെ ഫ്‌ളൈറ്റുകൾ നഷ്ടപ്പെടുമെന്നും ആരോപിക്കുന്നു.